സ്വന്തമായി ഡയറ്റ് പ്ലാൻ തയ്യാറാക്കി കുടിച്ചു വന്ന യുവാവിന് മരണം സംഭവിച്ചിരിക്കുന്നു.. യൂട്യൂബ് നോക്കി സ്വന്തമായി ഉണ്ടാക്കിയ ജ്യൂസ് മാത്രം കുടിക്കാന്‍ തുടങ്ങി..ഒടുവിൽ മരണം..

പല തരത്തിലുള്ള ഡയറ്റ് പ്ലാനുകൾ ഇന്ന് നിലവിലുണ്ട്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ഇതിൽ ഏത് തിരഞ്ഞെടുക്കണം എന്നത് ചിലരെ എങ്കിലും ആശയക്കുഴപ്പത്തിൽ ആക്കാറുണ്ട്. നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഭംഗം വരുത്താത്ത രീതിയിലുള്ള ഏത് ഡയറ്റാണ് മികച്ചത് എന്ന് ഒരു ഡയറ്റീഷ്യന്റെ സഹായത്തോടെ മനസിലാക്കുന്നതാണ് എപ്പോഴും ഉചിതം.ഇപ്പോഴിതാ സ്വന്തമായി ഡയറ്റ് പ്ലാൻ തയ്യാറാക്കി കുടിച്ചു വന്ന യുവാവിന് മരണം സംഭവിച്ചിരിക്കുന്നു .
ചെന്നൈയിൽ ശശീരസൗന്ദര്യത്തിനായി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർത്ഥി ശ്വാസം തടസം നേരിട്ട് മരിച്ചു. കുളച്ചൽ സ്വദേശി നാഗരാജന്റെ മകൻ ശക്തീശ്വരനാണ് (17) മരിച്ചത്. പ്ലസ്ടു കഴിഞ്ഞ് തിരുച്ചിറപ്പള്ളിയിലെ കോളേജിൽ ചേരാനിരിക്കുകയായിരുന്നു ശക്തീശ്വരൻ. കോളേജിൽ ചേരുന്നതിനു മുൻപ് തടി കുറയ്ക്കാനാണ് കുട്ടി യുട്യൂബ് നോക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയത്.ശക്തീശ്വരന്‍ ആരോഗ്യവാനും ചുറുചുറുക്കുമുള്ള പയ്യനുമായിരുന്നുവെന്നും എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് യൂട്യൂബ് നോക്കി സ്വന്തമായി ഉണ്ടാക്കിയ ജ്യൂസ് മാത്രം കുടിക്കാന്‍ തുടങ്ങിയെന്നും കുടുംബം പറയുന്നു.
ന്യൂട്രീഷ്യന്റെയോ ഡോക്ടറിന്റെയോ ഒന്നും നിര്‍ദേശം സ്വീകരിക്കാതെയാണ് ഡയറ്റ് ആരംഭിച്ചതെന്നും കഴിഞ്ഞ കുറച്ച് കാലമായി കഠിനമായ വ്യായാമവും ചെയ്യാറുണ്ടെന്നും ബന്ധുക്കള്‍ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞു.കഴിഞ്ഞ മൂന്ന് മാസത്തോളം കുട്ടി മറ്റ് ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. ജൂസ് മാത്രമാണ് കുടിച്ചിരുന്നത്.ദിവസങ്ങൾക്കു മുൻപാണ് ശക്തീശ്വരന്റെ ആരോഗ്യാവസ്ഥ മോശമായത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ കുളച്ചലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി ഡോക്ടര്‍മാര്‍ നിലവില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ശ്വാസംമുട്ടല്‍ ഒരു കാരണമാണെങ്കിലും കുട്ടിയുടെ മരണം തെറ്റായ ഭക്ഷണക്രമം മൂലമാണോ സംഭവിച്ചതെന്ന് ഇതുവരെ വൈദ്യശാസ്ത്രപരമായി സ്ഥിരീകരിച്ചിട്ടില്ല.തണുത്ത ജൂസ് പതിവായി കഴിച്ചതിനെത്തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയാകാം ശ്വാസതടസത്തിന് കാരണമായതെന്നാണ് പുറത്തുവരുന്ന വിവരം.
ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിന് മുൻപ് കുട്ടി ആരോഗ്യവിദഗ്ദരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കുട്ടിയുടെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.അടുത്തിടെ കേരളത്തിലും സമാനമായ സംഭവം അരങ്ങേറിയിരുന്നു. ശരീരഭാരം കുറയ്ക്കാനായി അമിതമായി ഭക്ഷണം നിയന്ത്രിച്ച പെൺകുട്ടിക്കും ജീവൻ നഷ്ടമായിരുന്നു.
https://www.facebook.com/Malayalivartha