ഹരിദ്വാറിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ മാനസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറു മരണം...

ഹരിദ്വാറിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ മാനസ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 6 പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് തീര്‍ഥാടകര്‍ ക്ഷേത്രത്തിലെത്തിയതാണ് തിരക്കിന് കാരണമായത്. തിരക്ക് നിയന്ത്രിക്കാനായി സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന്ു
ക്ഷേത്ര ദര്‍ശനത്തിന് വരിയില്‍ നില്‍ക്കുകയായിരുന്ന ആളുകള്‍ പരസ്പരം തള്ളാന്‍ തുടങ്ങിയതോടെ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു. വൈദ്യത ലൈന്‍ പൊട്ടി വീണുവെന്ന് അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് ആളുകള്‍ ഭയ ചകിതരാകുകയായിരുന്നു. അപകടം ഉണ്ടായ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
എല്ലാ വര്‍ഷവും ക്ഷേത്രത്തിലേക്ക് സീസണ്‍ സമയത്ത് തീര്‍ഥാടകരുടെ ഒഴുക്ക് അനുഭവപ്പെടാറുണ്ട്. ഈ വര്‍ഷം തിക്കിലും തിരക്കിലും നിരവധി അപകടങ്ങളാണ് ഉണ്ടായത്. അവയില്‍ 50ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്‌കര്‍ ധമി അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha