തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് വേണമെന്ന് ഗൗരിയമ്മ, 22 വര്‍ഷത്തിന് ശേഷമാണ് ഗൗരിയമ്മ എകെജി സെന്ററില്‍ എത്തുന്നത്,ചേര്‍ത്തല, അരൂര്‍, ഇരവിപുരം, വര്‍ക്കല, മൂവാറ്റുപുഴ

നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റ് വേണമെന്ന് ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മ. ആവശ്യമുന്നയിച്ച് ഗൗരിയമ്മ സിപിഎം നേതൃത്വത്തിന് കത്ത് നല്‍കി. തിരുവനന്തപുരം എകെജി സെന്ററിലെത്തിയാണ് ആവശ്യം അറിയിച്ചത്. ചേര്‍ത്തല, അരൂര്‍, ഇരവിപുരം, വര്‍ക്കല, മൂവാറ്റുപുഴ എന്നീ സീറ്റുകളാണ് ആവശ്യപ്പെട്ടത്.
22 വര്‍ഷത്തിന് ശേഷമാണ് ഗൗരിയമ്മ എകെജി സെന്ററില്‍ എത്തിയത്. വിഷയം ചര്‍ച്ച ചെയ്തശേഷം ഗൗരിയമ്മയെ അറിയിക്കാം എന്നാണ് മറുപടി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, എല്‍ഡിഎഫ് കന്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഗൗരിയമ്മ നേരത്തെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പില്‍ ജെഎസ്എസ് എല്‍ഡിഎഫിന്റെ ഘടകകക്ഷിയായി മത്സരിക്കും. സീറ്റിന്റെ കാര്യത്തില്‍ എല്‍ഡിഎഫില്‍ കടുംപിടുത്തത്തിനില്ലെന്നും ഗൗരിയമ്മ മുന്‍പ് പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha