കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകളില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് മാണി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, കുട്ടനാട് സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ല

തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകളില്‍ അതൃപ്തിയില്ലെന്നും എന്നാല്‍ പൂര്‍ണ തൃപ്തിയില്ലെന്നും മാണി വ്യക്തമാക്കി. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്ക്കു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, കുട്ടനാട് സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്ന് കേരള കോണ്‍ഗ്രസ്.
എന്നാല്‍ സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരള കോണ്‍ഗ്രസുമായി വരുന്ന 10ാം തീയതി തിരുവനന്തപുരത്തു വച്ച് ചര്‍ച്ച നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.എം.മാണി എംഎല്‍എ, എംപിമാരായ ജോസ് കെ. മാണി, ജോയ് എബ്രഹാം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha