ഐ.ജിയുടെ മകന്‍ ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തില്‍ കേസെടുക്കാന്‍ കോടതി ഉത്തരവ്

ഐ.ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഔദ്യോഗിക വാഹനം ഓടിച്ച സംഭവത്തില്‍ ഐ.ജി സുരേഷ് രാജ് പുരോഹിതിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. സംഭവത്തില്‍ കേസെടുക്കാതിരുന്ന വിയ്യൂര്‍ എസ്.ഐക്കെതിരെയും കേസെടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
രാമപുരം പോലീസ് അക്കാദമിയില്‍ ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന്‍ ഔദ്യോഗിക വാഹനം ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പോലീസ് ഡ്രൈവറെ അടുത്തിരുത്തിയാണ് ഐ.ജിയുടെ മകന്‍ പോലീസ് വാഹനം ഓടിച്ചത്. സംഭവത്തിന്റെ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള മൂന്ന് വീഡിയോകളാണ് പുറത്തുവന്നത്.
മൂന്ന് വീഡിയോകളിലും മൂന്ന് വ്യത്യസ്ത വാഹനങ്ങള്‍ ഓടിക്കുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നത്. ഐ.ജിയുടെ മകന്റെ നിയമലംഘനം പതിവായിട്ടും കേസെടുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് അക്കാദമിയിലെ ചില പോലീസുകാര്‍ തന്നെതാണ് ദൃശ്യങ്ങള്‍ പുറത്തെത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha