രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്ഥിരം കുറ്റവാളിയായ പ്രതിയ്ക്ക് 21 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും

വിവിധ മോഷണക്കേസിലും പിടിച്ചുപറിക്കേസിലും പ്രതിയായ നെടുമങ്ങാട് പയ്യമ്പള്ളി ശവക്കാടിന് സമീപം തട ത്തരികത്ത് വീട്ടില്‍ സജാദ് ഹുസൈന്‍ മകന്‍ 34 വയസ്സുള്ള ഷഫീക്കിനെയാണ് തിരുവന ന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി എം.പി. ഷിബു 21 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും വിധിച്ചത്.
യുവതി വീട്ടില്‍ ഒറ്റയ്ക്കാണ് താമസം എന്നു മനസ്സിലാക്കിയ പ്രതി രാത്രി വീടിന്റെ കുറ്റി ശ്രമകരമായി ഇളക്കി വീട്ടില്‍ അതിക്രമിച്ചു കയറി ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ ബലാത്സംഗം ചെയ്യുകയാണുണ്ടായത്. ബലാത്സംഗം ചെയ്തതിനു പുറമെ കത്തി കയറ്റും എന്നു ഭീഷണിപ്പെടു ത്തി യുവതിയുടെ അരപ്പവന്റെ സ്വര്‍ണ്ണക്കമ്മലും അപഹരിച്ചെടുത്തു. 07-04-2017-നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സംഭവത്തില്‍ യുവതിയ്ക്ക് പരിക്കുകള്‍ ഏറ്റിരുന്നു. സംഭവ ത്തിനുശേഷം പ്രതി അവിടെനിന്നുംരക്ഷപ്പെട്ടു. തുടര്‍ന്ന് യുവതി വിവരം അറിയച്ചതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ എത്തി ഉടന്‍ തന്നെ യുവതിയെ ജനറല്‍ ആശുപത്രിയിലെത്തിച്ചു ചികിത്സ തേടി. തുടര്‍ന്ന് വലിയതുറ പോലീസെത്തി ഫിംഗര്‍പ്രിന്റ് വിദഗ്ദന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റുചെയ്യുകയാണുണ്ടായത്. മോഷ്ടിച്ചെടുത്ത സ്വര്‍ണ്ണക്കമ്മലുകള്‍ പ്രതി ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയപ്പെടുത്തി രൂപ കൈക്കലാക്കി. അന്വേഷണ ത്തില്‍ ടി സ്വര്‍ണ്ണക്കമ്മലുകള്‍ പോലീസിന് കണ്ടെടുക്കാനായി.
സ്വന്തം വീടിന്റെ സുരക്ഷിത ത്തില്‍ രാത്രി കിടന്നുറങ്ങുകയായിരുന്ന യുവതിയെവീടിന്റെ വാതിലിന്റെ കുറ്റി ശ്രമകരമായി ഇളക്കി അകത്തുകയറി ക്രൂരമായി ബലാത്സംഗം ചെയ്തതിനു പുറമെ കത്തി കയറ്റും എന്നു ഭീഷണിപ്പെടുത്തി യുവതിയുടെ അരപ്പവന്റെ സ്വര്‍ണ്ണക്കമ്മലും അപഹരിച്ചെടുത്ത സ്ഥിരം കുറ്റവാളിയായ പ്രതി സമൂഹത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും ജീവനും വെല്ലുവിളിയാണെന്ന പ്രോസിക്യൂഷ3 വാദം അംഗീകരി ച്ചാണ് കോടതി പ്രതിക്ക് 21 വര്‍ഷം കഠിനതടവും60,000 രൂപ പിഴയും വിധിച്ചത്.
വലിയതുറ പോലീസ് ഇ3സ്‌പെക്‌റായിരുന്ന കെ.ബി. മനോജ്കുമകുമാര്‍,അശോകകുമാര്‍ വി. എന്നിവര്‍ അന്വേഷണം നട ത്തി കുറ്റ പ്പത്രം സമര്‍ പ്പി ച്ച കേസില്‍പ്രോസിക്യൂഷ3 ഭാഗ ത്തുനിന്നും 21 സാക്ഷികളെ വിസ്തരിക്കുകയും 41 രേഖകളും 10തൊണ്ടി മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ. കെ. അജി ത്ത് പ്രസാദ്, അഭിഭാഷകയായ ബിന്ദു വി.സി. എന്നിവര്‍ ഹാജരായി.
https://www.facebook.com/Malayalivartha