Widgets Magazine
03
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യത: മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...


റഷ്യയിലുടനീളമുള്ള നിരവധി സ്ഥലങ്ങൾ ലക്ഷ്യമിട്ട് യുക്രെയ്ൻ ഡ്രോൺ ആക്രമണം... റഷ്യയുടെ എണ്ണ ശുദ്ധീകരണ ശാലയിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം ഉണ്ടായി..മൂന്ന് പേർ കൊല്ലപ്പെട്ടു...


കനത്ത സുരക്ഷയില്‍ ഡല്‍ഹിയില്‍... രാജീവ് ചന്ദ്രശേഖരനെ പ്രകോപിപ്പിച്ച് മാധ്യമങ്ങള്‍; കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെത്തിച്ചു; കേസ് റദ്ദാക്കാന്‍ ഊര്‍ജിത ശ്രമം


മഴ വീണ്ടും ശക്തമാകുന്നു... ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് , ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു


സാഹിത്യലോകത്ത് സൗമ്യപ്രകാശമായി നിലകൊണ്ട പ്രൊഫ. എം കെ സാനു മാഷ് വിടവാങ്ങി... സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് രവിപുരം ശ്മശാനത്തില്‍

കനത്ത സുരക്ഷയില്‍ ഡല്‍ഹിയില്‍... രാജീവ് ചന്ദ്രശേഖരനെ പ്രകോപിപ്പിച്ച് മാധ്യമങ്ങള്‍; കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ഡല്‍ഹിയിലെത്തിച്ചു; കേസ് റദ്ദാക്കാന്‍ ഊര്‍ജിത ശ്രമം

03 AUGUST 2025 10:27 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ മറ്റ് ബിജെപി നേതാക്കളുടെ എതിര്‍പ്പുകള്‍ മറികടന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കന്യാസ്ത്രീകളുടെ മോചനത്തിനായി ആത്മാര്‍ത്ഥമായി ശ്രമിച്ചത്. പ്രധാനമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കണ്ട് അവസാനം അത് സാധ്യമാക്കുകയും ചെയ്തു. എന്നാല്‍ കന്യാസ്ത്രീകളെ ജയിലില്‍ നിന്നും പുറത്തെത്തിക്കുന്ന സമയത്ത് രാജീവ് ചന്ദ്രശേഖരനെ കളിയാക്കും വിധമാണ് കേരളത്തിലെ ചില രാഷ്ട്രീയ മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ക്രഡിറ്റെടുക്കാന്‍ ശ്രമിക്കുകയല്ലേയെന്ന്.

ഇക്കാര്യത്തില്‍ താന്‍ ഒരു ക്രെഡിറ്റ് എടുക്കാനും ശ്രമിച്ചിട്ടില്ല. സഭ വിളിച്ചപ്പോഴാണ് വിഷയത്തില്‍ ഇടപെട്ടത്. ഇല്ലാത്ത വിവാദം ഉണ്ടാക്കരുത്. ഇന്ന് ഒരു സന്തോഷത്തിന്റെ ദിവസമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സഭ ഞങ്ങളോട് വിളിച്ച് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ഞങ്ങള്‍ അതിനായി ഇറങ്ങിയതായി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി അടക്കമുള്ളവര്‍ ഇവിടെയെത്തി കാര്യങ്ങള്‍ ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇത് മൂന്നു ദിവസം മുമ്പ് തന്നെ ജാമ്യം ലഭിക്കേണ്ടതായിരുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അന്ന് രാഷ്ട്രീയ നാടകം നടന്നില്ലായിരുന്നെങ്കില്‍ ജാമ്യം കിട്ടുമായിരുന്നു. അത് നടന്നില്ല. എങ്കിലും ഇപ്പോള്‍ കിട്ടിയതില്‍ സന്തോഷമുണ്ട്. രാഷ്ട്രീയ നാടകത്തെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. ജാമ്യം അനുവദിച്ച ജുഡീഷ്യറിയോട് നന്ദി പറയുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായോടും നന്ദി പറയുകയാണ്. തനിക്കൊരു ക്രഡിറ്റും വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുന്നതില്‍ കത്തോലിക്ക സഭയുടെ തീരുമാനം വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം. ഇക്കാര്യത്തില്‍ സഭ നിയമ വിദഗ്ധരുമായി അടക്കം ചര്‍ച്ച നടത്തും. അതേസമയം, ജാമ്യത്തില്‍ പുറത്ത് ഇറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയില്‍ ദില്ലി രാജറായിലെ മഠത്തില്‍ എത്തിച്ചു.

കന്യാസ്ത്രീകളുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവിടെ ആയിരിക്കും നടക്കുക. കേസ് റദ്ദാക്കുന്ന ആവശ്യമുന്നയിച്ച് പാര്‍ലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. അതിനിടെ ബജറങ് ദല്‍ നേതാവ് ജ്യോതി ശര്‍മ അടക്കമുള്ള നേതാക്കള്‍ക്കെതിരെ കന്യാസ്ത്രീകള്‍ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ ഇന്ന് ഓണ്‍ലൈനായി ദുര്‍ഗ്ഗ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കും. ഇന്നലെ നാരായണ്‍പൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതി സ്വീകരിച്ചിരുന്നില്ല.

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കിയ ജുഡീഷ്യറിക്കും പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഒമ്പതു ദിവസം കഴിഞ്ഞാണ് അവര്‍ പുറത്തിറങ്ങുന്നത്. ഇന്ന് സന്തോഷത്തിന്റെ ദിവസമാണ്. മുമ്പ് പറഞ്ഞകാര്യം തന്നെയാണ് പറയാനുള്ളത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരില്‍ കണ്ട് നന്ദി അറിയിച്ചിട്ടുണ്ട്.

മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങള്‍ക്ക് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം നല്‍കിയത്. സാധാരണ ഗതിയില്‍ കോടതി മുന്നോട്ടുവയ്ക്കുന്ന 3 ഉപാധികളോടെയാണ് ബിലാസ്പുര്‍ എന്‍ ഐ എ കോടതി ജാമ്യം നല്‍കിയത്. അമ്പതിനായിരം രൂപയുടെ 2 ആള്‍ ജാമ്യം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കാനുള്ള വിധി പുറപ്പെടുവിച്ചത്. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി കോടതിയില്‍ വലിയ പ്രതീക്ഷയാണുള്ളതെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകന്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസം തന്നെ വാദം പൂര്‍ത്തിയായ ജാമ്യാപേക്ഷയില്‍ ഇന്നലെ ആദ്യം തന്നെ കോടതി വിധി പറയുകയായിരുന്നു. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷന്‍ പൂര്‍ണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്. കേസ് അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സിറാജുദ്ദീന്‍ ഖുറേഷിയാണ് വിധി പറഞ്ഞത്.

അസീസി സിസ്റ്റേഴ്‌സ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ ദുര്‍ഗില്‍ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളെ തടഞ്ഞു വെച്ചത്. ഗുരുതര വകുപ്പുകളാണ് കന്യാസ്ത്രീകള്‍ക്കെതിരെ പൊലീസ് ചുമത്തിയത്. മനുഷ്യക്കടത്തും, നിര്‍ബന്ധിത മത പരിവര്‍ത്തനവും അടക്കം 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ് ഐ ആര്‍ തയ്യാറാക്കിയിരിക്കുന്നത്. അറസ്റ്റിലായ കന്യാസ്ത്രീകള്‍ കണ്ണൂര്‍, അങ്കമാലി സ്വദേശികളാണ്.

മനുഷ്യക്കടത്ത്, മതപരിവര്‍ത്തന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സില്‍ മതപരിവര്‍ത്തകയാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂര്‍ണമായ രേഖകളുണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകന്‍ അമൃതോ ദാസ് അറിയിച്ചത്. ജാമ്യം കിട്ടിയാലും എഫ്‌ഐആര്‍ റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ എം പിമാര്‍ പ്രതികരിച്ചു.

ഒമ്പത് ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് മോചനം. എന്‍ഐഎ കോടതിയാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കിയത്. കടുത്ത ഉപാതികളില്ലാതെയായിരുന്നു ജാമ്യം ലഭിച്ചത്. നിലവില്‍ കന്യാസ്ത്രീകള്‍ മദര്‍ സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോവുകയാണ്. പൊലീസ് സംരക്ഷണത്തിലാണ് യാത്ര. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, എംപി ജോണ്‍ ബ്രിട്ടാസ് എന്നീ നേതാക്കള്‍ ജയില്‍ മോചിതരായ കന്യാസ്ത്രീകളെ കാണുകയും സംസാരിക്കുകയും ചെയ്തു.

മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയ ആരോപണങ്ങള്‍ക്ക് ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം നല്‍കിയത്. സാധാരണ ഗതിയില്‍ കോടതി മുന്നോട്ടുവയ്ക്കുന്ന 3 ഉപാധികളോടെയാണ് ബിലാസ്പുര്‍ എന്‍ ഐ എ കോടതി ജാമ്യം നല്‍കിയത്. അമ്പതിനായിരം രൂപയുടെ 2 ആള്‍ ജാമ്യം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നല്‍കാനുള്ള വിധി പുറപ്പെടുവിച്ചത്. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി കോടതിയില്‍ വലിയ പ്രതീക്ഷയാണുള്ളതെന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകന്‍ പ്രതികരിച്ചിരുന്നു.

കോണ്‍ഗ്രസിനെയും കന്യാസ്ത്രീകളെയും പരിഹസിച്ച് ഛത്തീസ്ഗഡ് ബി ജെ പി. മനുഷ്യകടത്ത് നടത്തുന്നവരെയും മതപരിവര്‍ത്തകരെയും പിന്തുണയ്ക്കുന്നവരാണ് കോണ്‍ഗ്രസ് എന്നാണ് ഛത്തീസ്ഗഡ് ബി ജെ പിയുടെ പരിഹാസം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ സി വേണുഗോപാലും ഭൂപേഷ് ബാഗലും കന്യാസ്ത്രീകളുടെ കാലില്‍ വീണുകിടക്കുന്ന ചിത്രം എക്‌സില്‍ പങ്കുവെച്ചാണ് പരിഹാസം. ഇത് വിവാദമായതോടെ പോസ്റ്റ് പിന്നീട് പിന്‍വലിച്ചിട്ടുണ്ട്.

അതേസമയം ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്നുണ്ടാകും. ജാമ്യത്തിനായി ഉന്നയിച്ച വാദങ്ങളെ പ്രോസിക്യൂഷന്‍ പൂര്‍ണമായി ഖണ്ഡിച്ചിരുന്നില്ല. സാങ്കേതികമായി മാത്രമാണ് സര്‍ക്കാര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തത്. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഒന്‍പത് ദിവസമായി കന്യാസ്ത്രീകള്‍ ജയിലില്‍ തുടരുമ്പോഴാണ് ബിലാസ്പൂര്‍ എന്‍ ഐ എ കോടതി കന്യാസ്ത്രീകളുടെ ജാമ്യ അപേക്ഷയില്‍ ഇന്ന് ഉത്തരവ് പറയുന്നത്.

മനുഷ്യക്കടത്ത്, മതപരിവര്‍ത്തന കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നായിരുന്നു കന്യാസ്ത്രീകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമൃതോ ദാസ് വാദിച്ചത്. അഞ്ചാമത്തെ വയസ്സില്‍ മതപരിവര്‍ത്തകയാണ് യുവതി. ജോലിക്ക് കൊണ്ടുപോയതിന് പൂര്‍ണമായ രേഖകളും ഉണ്ട്. അതുകൊണ്ടുതന്നെ ചുമത്തിയിരിക്കുന്നത് അടിസ്ഥാനം ഇല്ലാത്ത കുറ്റമാണെന്നാണ് അഭിഭാഷകന്‍ അമൃതോ ദാസ് അറിയിച്ചത്. വാദം പൂര്‍ത്തിയായതോടെയാണ് കേസ് വിധി പറയാനായി മാറ്റിയത്.

ജ്യാമഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത് ചതിയാണെന്നായിരുന്നു പ്രതിപക്ഷ എംപിമാരുടെ പ്രതികരണം. ജാമ്യം കിട്ടിയാലും എഫ്‌ഐആര്‍ റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്നും എംപിമാര്‍ പറഞ്ഞു. എന്നാല്‍, ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നത് സ്വാഭാവികമാണെന്ന് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് പറഞ്ഞു. പ്രോസിക്യൂഷന്‍ ഇടപെടല്‍ ജാമ്യത്തെ ബാധിക്കില്ലെന്നും ഷോണ്‍ ജോര്‍ജ് ഛത്തീസ്ഗഡില്‍ പറഞ്ഞു. അതിനിടെ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പ്രതിഷേധിച്ചു. റായ്പൂരിലെ പ്രതിഷേധ യോഗത്തില്‍ കോലം കത്തിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.

നടപടിക്രമം പൂര്‍ത്തിയാക്കി ഔദ്യോഗിക ഉത്തരവിറക്കാതെ കന്യാസ്ത്രീകള്‍ക്കെതിരായ കേസിലെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തത് എങ്ങനെയെന്നതില്‍ നിയമവൃത്തങ്ങള്‍ക്കും അമ്പരപ്പ്. ജാമ്യാപേക്ഷ എന്‍ഐഎ കോടതി എങ്ങനെ പരിഗണിക്കുമെന്നതില്‍ അവ്യക്തത നിലനില്‍ക്കെയാണ്, കേസന്വേഷണം നടത്തുന്നത് എന്‍ഐഎ ഉദ്യോഗസ്ഥനാണെന്ന 'തീര്‍പ്പ്' കോടതി ഉത്തരവില്‍ രേഖപ്പെടുത്തിയത്.

എന്‍ഐഎ നിയമത്തിലെ ആറാം വകുപ്പു പ്രകാരമാണ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതില്‍ ഗൗരവസ്വഭാവവും ദേശീയ, രാജ്യാന്തര പ്രത്യാഘാതമുള്ളതുമായ കേസുകള്‍ (ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങള്‍) എന്‍ഐഎക്കു കൈമാറുന്നത്.

സാധാരണഗതിയില്‍ ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ കൗണ്ടര്‍ ടെററിസം ആന്‍ഡ് കൗണ്ടര്‍ റാഡിക്കലൈസേഷന്‍ ഡിവിഷന്‍ (സിടിസിആര്‍) അധികൃതര്‍ ഉത്തരവിറക്കും. ഇതിന്റെ പകര്‍പ്പ് എന്‍ഐഎ ഡിജിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നല്‍കും. പിന്നാലെ, പൊലീസ് അതുവരെയുള്ള രേഖകളടക്കം കേസ് എന്‍ഐഎക്കു കൈമാറണം.

എന്‍ഐഎ നിയമത്തിലെ ആറാം വകുപ്പു പ്രകാരം, റജിസ്റ്റര്‍ ചെയ്യുന്ന ഗൗരവ കുറ്റകൃത്യങ്ങള്‍ പൊലീസ് സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് ചെയ്യും. ഈ റിപ്പോര്‍ട്ട് എത്രയും വേഗം കേന്ദ്ര സര്‍ക്കാരിനു വിടണം. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതും അല്ലാതെ ശേഖരിച്ചതുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇതു ഷെഡ്യൂള്‍ഡ് കുറ്റകൃത്യമാണോയെന്നും എന്‍ഐഎക്കു വിടണമോയെന്നും 15 ദിവസത്തിനുള്ളില്‍ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കും.

ഈ നടപടികളുണ്ടായില്ലെന്നു മാത്രമല്ല, എന്‍ഐഎക്കു വിടില്ലെന്ന് ആഭ്യന്തരമന്ത്രിതന്നെ ഉറപ്പു നല്‍കിയിരിക്കെയാണ് വിഷയം എന്‍ഐഎ കോടതി പരിഗണിച്ചത്.

എന്‍ഐഎയുടെ പരിധിയില്‍ വരുന്ന മനുഷ്യക്കടത്തു കുറ്റം (ബിഎന്‍എസിലെ 143-ാം വകുപ്പ്) ഉള്ളതിനാല്‍ എന്‍ഐഎ കോടതിയെ സമീപിക്കാനായിരുന്നു ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതി നിര്‍ദേശിച്ചത്. ഹൈക്കോടതിയെ സമീപിക്കാന്‍ ആദ്യം ആലോചിച്ചെങ്കിലും ജാമ്യം വൈകുമെന്നതിനാലാണ് സെഷന്‍സ് കോടതി നിര്‍ദേശം ഹര്‍ജിക്കാര്‍ പാലിച്ചതും ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിച്ചതും.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരീക്ഷത്തിന്റെ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു: സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യത: മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...  (15 minutes ago)

അന്‍സിലിന്റെ അടിവയറു മുതൽ നാക്ക് വരെ പുണ്ണ്..! അഥീനക്ക് കൂട്ട് രണ്ടാമന്‍? തന്നെ ജയിലിലെ കാമുകൻ വീട്ടിൽ..!  (38 minutes ago)

"ഡാ പാസ്റ്ററെ..വീടുകളിൽ കയറിയാൽ കാൽ വെട്ടും" 'അവനെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം..ദൃശ്യങ്ങൾ പുറത്ത്  (51 minutes ago)

എ. കെ. ജി. സെന്ററിൽ ഒരാഴ്ചക്കകം സർവേ ! ഗവർണറെ നമിച്ച് കേരളം ഇനി കേരള ഭൂമി കേരളയ്ക്ക്...  (1 hour ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല  (1 hour ago)

എം.എസ്.സി എല്‍സ 3യില്‍ നിന്ന് എണ്ണയും കണ്ടെയ്നറുകളും  (1 hour ago)

നവാസിക്കാ ...വാപ്പാ..ഖബർ കെട്ടിപിടിച്ച് നെഞ്ച്പൊട്ടി നിലവിളി കരഞ്ഞ് തളർന്ന് രഹനയും മക്കളും, ആ വലിയ വീട്ടിൽ ഇപ്പോൾ  (1 hour ago)

രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു..  (1 hour ago)

മിന്നല്‍ പണിമുടക്കുകളും പ്രതിഷേധങ്ങളും യാത്രക്കാരെ വലച്ചു  (1 hour ago)

പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍...  (2 hours ago)

ഇന്ന് അഞ്ച് മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയാകും...  (2 hours ago)

കൊടും മഴ വരുന്നു 1.8 m ഉയരത്തിൽ വീശിയടിച്ച് തിരമാല,ഈ ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്  (2 hours ago)

 മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും രാജ്ഭവനില്‍...  (2 hours ago)

RUSSIA ഈ കളി റഷ്യ തൂക്കും  (2 hours ago)

. ഇന്ത്യയുടെ ലോങ്ജംപ് താരം ശ്രീശങ്കറിന് വെങ്കലമെഡല്‍....  (3 hours ago)

Malayali Vartha Recommends