സാഹിത്യലോകത്ത് സൗമ്യപ്രകാശമായി നിലകൊണ്ട പ്രൊഫ. എം കെ സാനു മാഷ് വിടവാങ്ങി... സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് രവിപുരം ശ്മശാനത്തില്‍

വിട പറഞ്ഞത് പേരിനെ അന്വര്‍ത്ഥമാക്കിയ തലമുറകളുടെ ഗുരുനാഥന്‍. പ്രൊഫ. എം കെ സാനു അന്തരിച്ചു. ഇന്നലെ വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരുന്നു.
എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വീട്ടില്‍ വച്ചുണ്ടായ ഒരു വീഴ്ചയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടുമണിക്ക് മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുവരും.
രാവിലെ ഒമ്പതുമണി മുതല്‍ 10 വരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാവും. രാവിലെ 10 മുതല്‍ എറണാകുളം ടൗണ്‍ ഹാളിലായിരിക്കും പൊതുദര്‍ശനമുള്ളത്. മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്. എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം സംഭാവനകള്‍ നല്‍കി.
മലയാള സാഹിത്യ ലോകത്തിന് തീരാത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. മഹാരാജാസ് കോളേജ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. വാര്‍ദ്ധക്യത്തിലും സാഹിത്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം.
"
https://www.facebook.com/Malayalivartha

























