താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാര്‍.

താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാര്‍. മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവുമാണ് രാവിലെ രാജ്ഭവനിലെത്തിയത്. നിലവില്‍ കൂടിക്കാഴ്ച്ച നടന്നുകൊണ്ടിരിക്കുകയാണ്. വിസി നിയമനവുമായി ബന്ധപ്പെട്ട് അനുനയത്തിലെത്താനാണ് മന്ത്രിമാര്‍ എത്തിയിട്ടുള്ളത്.
അതേസമയം, താല്‍ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട കടുത്ത തര്‍ക്കങ്ങള്‍ക്കിടയിലും രാജ്ഭവനിലെ വിരുന്ന് സല്‍ക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനില്‍ ഒരുക്കുന്ന 'അറ്റ് ഹോം' വിരുന്നിനായാണ് 15 ലക്ഷം രൂപ അനുവദിച്ചത്. പൗരപ്രമുഖര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായി ഗവര്‍ണര്‍ ഓഗസ്റ്റ് 15 നാണ് വിരുന്ന് സല്‍ക്കാരം നടത്തുന്നത്.
തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി.
"
https://www.facebook.com/Malayalivartha