സിനിമ കോണ്‍ക്ലേവ് ഇന്ന് സമാപിക്കും...കരട് സിനിമ നയത്തിന്മേല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് അംഗീകരിക്കും

തലസ്ഥാനത്ത് നടക്കുന്ന സിനിമ കോണ്‍ക്ലേവ് ഇന്ന് സമാപിക്കും. കരട് സിനിമ നയത്തിന്മേല്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് അംഗീകരിക്കും. ഇന്നലെ നടന്ന ചര്‍ച്ചകളില്‍ സിനിമ നയ കരട് രേഖയ്ക്ക് മികച്ച പിന്തുണ കിട്ടിയിരുന്നു. എന്നാല്‍ തൊഴിലിടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ നേരത്തെ തന്നെ പരിഹരിച്ചിട്ടുണ്ടെന്ന ഫെഫ്ക നിലപാടില്‍ ഡബ്യൂസിസിക്ക് അതൃപ്തിയേറെയാണ്.
.
കരട് രേഖയിലെ ഒട്ടുമിക്ക നിര്‍ദേശങ്ങളും ഇതിനകം നടപ്പാക്കിയതാണ് എന്നാണ് ഫെഫ്ക പ്രതിനിധികള്‍ നിലപാടെടുത്തത്. എന്നാല്‍ മാറ്റങ്ങള്‍ക്ക് കൊണ്ടുവരാനുള്ള ചര്‍ച്ചയില്‍ ഈ നിലപാട് ശരിയല്ലെന്നാണ് ഡബ്യൂസിസിയുടെ പക്ഷം.
ഇന്നത്തെ ചര്‍ച്ചകളിലും ഇരു സംഘടനകളുടെയും നിലപാടുകള്‍ ചര്‍ച്ചയാകും. ഇന്ന് അഞ്ച് മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതാണ്..
https://www.facebook.com/Malayalivartha