മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലെത്തി... ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഷാളണിയിച്ചും ബൊക്കെ നല്‍കിയും സ്വീകരിച്ചു

മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനിലെത്തി. ഇപ്പോള്‍ ബീഹാര്‍ ഗവര്‍ണറായ അദ്ദേഹത്തെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഷാളണിയിച്ചും ബൊക്കെ നല്‍കിയും സ്വീകരിച്ചു.
രാജ്ഭവനിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥന്‍ അബ്ദുള്‍ റഷീദിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ആരിഫ് മുഹമ്മദ് ഖാന്‍ എത്തിയത്. രാജ്ഭവന്‍ ജീവനക്കാരുമായും അദ്ദേഹം സൗഹൃദം പങ്കുെവയ്ക്കുകയും ചെയ്തു.
ശനിയാഴ്ച രാജ്ഭവനില്‍ താമസിച്ച അദ്ദേഹം ഞായറാഴ്ച കവടിയാര്‍ കൊട്ടാരം സന്ദര്‍ശിക്കും. തൈക്കാട് ഗാന്ധിഭവന്‍ സംഘടിപ്പിക്കുന്ന പരിപാടിയിലും പങ്കെടുത്ത ശേഷം അദ്ദേഹം നാളെ രാവിലെ മടങ്ങുന്നതാണ്.
"
https://www.facebook.com/Malayalivartha