മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകനും ചിന്തകനുമായ വി.ബി. അജയകുമാര്‍ അന്തരിച്ചു... സംസ്‌കാരം വൈകുന്നേരം അഞ്ചിന് കൊടുങ്ങല്ലൂര്‍ ചപ്പാറ ശ്മശാനത്തില്‍ നടക്കും

മനുഷ്യാവകാശ, പരിസ്ഥിതി പ്രവര്‍ത്തകനും ചിന്തകനുമായ വി.ബി. അജയകുമാര്‍ (48) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. ഉച്ചക്ക് ഒന്ന് മുതല്‍ നാലു മണി വരെ കൊടുങ്ങല്ലൂരിലെ വസതിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂര്‍ ചപ്പാറ ശ്മശാനത്തില്‍.
ദലിത്, ആദിവാസി, പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന 'റൈറ്റ്‌സ്' എന്ന എന്‍.ജി.ഒയുടെ സ്ഥാപകനാണ്. 'അലയന്‍സ് ഫോര്‍ ക്ലൈമറ്റ് ഫ്രണ്ട്‌ലൈന്‍ കമ്യൂണിറ്റീസ്' എന്ന എന്‍.ജി.ഒയുടെ ഗ്ലോബല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം.
നര്‍മദ ബച്ചാവോ അന്തോളന്‍, പീപ്പിള്‍സ് വാച്ച് തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങിയ അജയകുമാര്‍, നിരവധി യു.എന്‍ സമ്മേളനങ്ങളില്‍ പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ക്കായി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha