കന്നഡ സിനിമയിലെ സൂപ്പര്‍ സ്റ്റാറായിരുന്ന ഡോ. രാജ്കുമാറിന്റെ സഹോദരി നാഗമ്മ അന്തരിച്ചു....

പുനീത് അന്തരിച്ചപ്പോള്‍ അതുള്‍ക്കൊള്ളാനാകില്ലെന്ന് കരുതി വിവരം നാഗമ്മയെ അറിയിച്ചിരുന്നില്ല... പുനീതിനെ കാണണമെന്ന ആഗ്രഹം സ്ഫലമാകാതെ യാത്രയായി...
കന്നഡ സിനിമയിലെ സൂപ്പര്‍ സ്റ്റാറായിരുന്ന ഡോ. രാജ്കുമാറിന്റെ സഹോദരി നാഗമ്മ (94) അന്തരിച്ചു. ചാമരാജ് നഗറിന് സമീപം തമിഴ്നാട്ടില്‍ ഉള്‍പ്പെടുന്ന തലവാഡി താലൂക്കിലെ ഗജനൂരിലായിരുന്നു താമസം. അവിടത്തെ ഫാം ഹൗസില്‍ വെള്ളിയാഴ്ചയായിരുന്നു അന്ത്യമുണ്ടായത്
.
രാജ്കുമാറും കുടുംബവുമായി നാഗമ്മ വളരെയടുത്ത സ്‌നേഹബന്ധം സൂക്ഷിച്ചിരുന്നു. 2017-ല്‍ രാജ്കുമാറിന്റെ ഭാര്യ പാര്‍വതാമ്മ അന്തരിച്ചതിനുശേഷം മക്കളും നടന്മാരുമായ ശിവരാജ്കുമാറും പുനീത് രാജ്കുമാറുമായും നാഗമ്മ കൂടുതല്‍ അടുപ്പം പുലര്‍ത്തി. രാജ്കുമാറിന്റെ ബെംഗളൂരുവിലും ചെന്നൈയിലുമുള്ള വീടുകളില്‍ വന്ന് താമസിക്കുമായിരുന്നു.
വാര്‍ധക്യസഹജമായ പ്രയാസങ്ങള്‍ വന്നതിനുശേഷമാണ് ചാമരാജ്നഗറിനടുത്തുള്ള ഫാം ഹൗസില്‍ താമസമാക്കിയത്. നാഗമ്മയ്ക്ക് നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമുണ്ട്.
അതേസമയം ശിവരാജ്കുമാറിനെയും പുനീതിനെയും സ്വന്തം മക്കളെപ്പോലെ പരിഗണിച്ചതായി ബന്ധുക്കള്‍ ഓര്‍ക്കുന്നു. പുനീത് അന്തരിച്ചപ്പോള്‍ അതുള്‍ക്കൊള്ളാനാകില്ലെന്ന് കരുതി വിവരം നാഗമ്മയെ അറിയിച്ചിരുന്നില്ല. പക്ഷേ, അതിനുശേഷവും പുനീതിനെ കാണാന്‍ അവര്‍ പലതവണ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സിനിമയുടെ തിരക്കിലാണ് പുനീതെന്നാണ് ബന്ധുക്കള്‍ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha