മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സ്വീകരിച്ചു

മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലെത്തി. ഇപ്പോൾ ബിഹാർ ഗവർണറാണ് അദ്ദേഹം. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആരിഫ് മുഹമ്മദ് ഖാനെ ഷാളണിയിച്ചും ബൊക്കെ നൽകിയും സ്വീകരിച്ചു.
രാജ്ഭവനിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥൻ അബ്ദുൾ റഷീദിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ എത്തിയത്. രാജ്ഭവൻ ജീവനക്കാരുമായും അദ്ദേഹം സംവദിച്ചു. ശനിയാഴ്ച രാജ്ഭവനിൽ അദ്ദേഹം താമസിച്ചു . തിങ്കളാഴ്ച രാവിലെ മടങ്ങും.
https://www.facebook.com/Malayalivartha