Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായി വിജയന്റെ മൂന്നാം ടേം പൂതിക്ക് പാർട്ടിയുടെ പച്ചക്കൊടി ! കേരളം നരകിക്കും !

04 AUGUST 2025 01:25 PM IST
മലയാളി വാര്‍ത്ത
പിണറായി വിജയൻ ഉൾപ്പെടെ രണ്ടു ടേം പൂർത്തിയാക്കിയ എല്ലാ എം എൽ എമാർക്കും  അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ ഇളവ് നൽകാൻ സി പി എം തത്വത്തിൽ തീരുമാനിച്ചു. എന്നാൽ പിണറായിയെ മാത്രം  വെട്ടിനിരത്താനുള്ള നീക്കങ്ങൾ ഡൽഹിയിൽ ശക്തമാണ്. പിണറായി മുന്നണിയെ നയിച്ചാൽ തോൽക്കുമെന്ന് ഡൽഹിയിലെ സി പി എം നേതാക്കൾ പറയുന്നു. എന്നാൽ പിണറായി കൂടി മുൻകൈയെടുത്താണ് പുതിയ തീരുമാനം എടുത്തത്.    1996  ൽ ഇ.കെ. നായനാർ പയറ്റിയ അതേ തന്ത്രം 2026 ൽ മുഖ്യമന്ത്രി പിണറായി വിജയൻ പയറ്റാനുള്ള  നീക്കമാണ് ആദ്യം നടന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ മല്‍സരരംഗത്തു നിന്നു മാറി നിൽക്കുമെന്ന വാർത്തകൾ വന്നപ്പോൾ  രാഷ്ട്രീയ കേരളം വീണ്ടെടുത്തത്  1996  ലെ ഓർമ്മകളാണ്.   ഇതും  പിണറായി വിജയന്റെ തന്ത്രമായി കരുതുന്ന നിരവധിയാളുകൾ  കേരളത്തിലുണ്ട്. മത്സരരംഗത്ത് നിന്നും മാറി നിൽക്കുക വഴി പിണറായി തന്റെ ഇമേജ് വർധിപ്പിക്കും. പിണറായി മുഖ്യമന്ത്രിയാവില്ലെന്ന് കരുതി അദ്ദേഹത്തിന്റെ ശത്രുപക്ഷത്തുള്ളവർ പോലും ഇടതുമുന്നണിക്ക് വോട്ടുചെയ്യും.          
രണ്ട് ടേം നിർബന്ധമാക്കിയാൽ  22  എം.എൽ.എമാർക്ക് സീറ്റുപോകും.  ഒന്നര ടേം പൂർത്തിയാകുന്ന സജി ചെറിയാനും വി.കെ.പ്രശാന്തും മത്സരിച്ചേക്കും. പുതുമുഖങ്ങളെ ഇറക്കി മണ്ഡലങ്ങൾ നിലനിർത്തണമെന്ന നിലപാടിലാണ് നേതൃത്വം. മൂന്നുതവണ എം.എൽ.എ ആക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും 2021ൽ പല പ്രമുഖർ മാറിയിട്ടും തിരിച്ചടിയുണ്ടായില്ലെന്നാണ്  പാർട്ടി വിലയിരുത്തല്‍.

രണ്ട് ടേം നിർബന്ധമാക്കിയാൽ  ടി.പി.രാമകൃഷ്ണൻ, കെ.കെ.ശൈലജ, എ.സി.മൊയ്തീൻ, എ.എൻ.ഷംസീർ, വീണാ ജോർജ്, എം.എം.മണി, നൗഷാദ്, എം.മുകേഷ്, കടകംപള്ളി  സുരേന്ദ്രന്‍, ഒ.ആര്‍.കേളു, യു.പ്രതിഭ തുടങ്ങിയ പ്രമുഖർ ഒഴിഞ്ഞേക്കും.ഇതിൽ ഷൈലജ ടീച്ചർ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്ന് സൂചനകളുണ്ടായിരുന്നു. 
  കേരള ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഏടാണ് ഗൗരിയമ്മയുടെ ജീവിതം എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ ഇടയില്ല. ഗൗരിയമ്മയുടെ വിയോഗത്തില്‍ ദു:ഖിക്കാത്തവരും അധികമുണ്ടാവില്ല കേരളത്തില്‍. കൊവിഡ് സാഹചര്യമല്ലായിരുന്നെങ്കില്‍, വലിയ ചുടുകാട്ടില്‍ ഗൗരിയമ്മ എരിഞ്ഞടങ്ങുമ്പോള്‍ അനേകായിരങ്ങള്‍ ഒഴുകിയെത്തുമായിരുന്നു.      
1987 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 78 സീറ്റുകള്‍ നേടിയാണ് എല്‍ഡിഎഫ് അധികാരത്തിലേറിയത്. ഗൗരിയമ്മയുടെ ജീവിതത്തിലെ നിര്‍ണായക തിരഞ്ഞെടുപ്പുകളില്‍ ഒന്നായിരുന്നു അത്. അരൂരില്‍ നിന്ന് ഗൗരിയമ്മ വലിയ വിജയം അന്ന് ഗൗരിയമ്മ നേടുകയും ചെയ്തു.

'കേരം തിങ്ങും കേരള നാട് കെആര്‍ ഗൗരി ഭരിക്കട്ടെ' എന്ന മുദ്രാവാക്യം അന്ന് കേരളമെങ്ങും മുഴങ്ങിയിരുന്നു. ഗൗരിയമ്മയാണ് എല്‍ഡിഎഫിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി എന്ന ധ്വനി സിപിഎമ്മും എല്‍ഡിഎഫും നല്‍കുകയും ചെയ്തിരുന്നു. അരൂരില്‍ പ്രചാരണത്തിനെത്തിയ പികെ വാസുദേവന്‍ നായരും വിഎസ് അച്യുതാനന്ദനും ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിരുന്നു എന്ന് ഗൗരിയമ്മ തന്നെ പറഞ്ഞിരുന്നു..

എന്നാല്‍ അന്ന് മുഖ്യമന്ത്രിയായത് ഇകെ നായനാര്‍ ആയിരുന്നു. ഗൗരിയമ്മ മുഖ്യമന്ത്രിയാകുന്നതില്‍ ഇഎംഎസിനും പാര്‍ട്ടിയിലെ സിഐടിയു വിഭാഗത്തിനും താത്പര്യമില്ലായിരുന്നു എന്നാണ് അന്ന് വന്ന മാധ്യമ വാര്‍ത്തകള്‍. എന്തായാലും അത് പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിരുന്നു.      

മാധ്യമങ്ങള്‍ അന്ന് പറയാത്ത ഒരു നുണയാണ് ഗൗരിയമ്മയുടെ മരണശേഷം ആഘോഷിക്കപ്പെട്ടത്. ഇകെ നായനാരെ മുഖ്യമന്ത്രിയാക്കിയത് സംബന്ധിച്ചായിരുന്നു അത്. ഗൗരിയമ്മയെ ഒഴിവാക്കി, തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കി എന്നതാണ് മാധ്യമങ്ങൾ പറഞ്ഞ കാര്യം.

എന്നാൽ 1987 ല്‍ ഇകെ നായനാര്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തൃക്കരിപ്പൂര്‍ മണ്ഡലത്തിലായിരുന്നു അദ്ദേഹം മത്സരിച്ചത്. കോണ്‍ഗ്രസിന്റെ കെ കുഞ്ഞികൃഷ്ണന്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. 6,417 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു അന്ന് നായനാര്‍ വിജയിച്ചത്.


തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ ഇ കെ നായനാര്‍ മുഖ്യമന്ത്രിയായ സംഭവം കേരളത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ അത് 1987 ല്‍ ആയിരുന്നില്ല. കെആര്‍ ഗൗരിയമ്മ സിപിഎമ്മില്‍ ഉള്ള കാലത്തും ആയിരുന്നില്ല. 1996 ല്‍ ആയിരുന്നു അത്. മാരാരിക്കുളത്ത് വിഎസ് അച്യുതാനന്ദന്‍ പരാജയപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു അത്.

അന്നും വനിത മുഖ്യമന്ത്രി എന്ന ചര്‍ച്ച ഇടതുപക്ഷത്തിലും പൊതുസമൂഹത്തിലും ഉയര്‍ന്നുവന്നിരുന്നു. മുതിര്‍ന്ന നേതാവായ സുശീല ഗോപാലന്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി ആരാകണം എന്നതില്‍ അന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വോട്ടെടുപ്പ് നടന്നു എന്നും ഒരു വോട്ടിന് സുശീല ഗോപാലന്‍, ഇകെ നായനാരോട് പരാജയപ്പെട്ടു എന്നും ഒക്കെയാണ് വാര്‍ത്തകള്‍.





വി എസിനെ അന്ന് മാരാരികുളത്ത് കാലുവാരിയതാണെന്ന് പിന്നീട്  വാർത്തകൾ ഉണ്ടായിരുന്നു. അന്ന് പിണറായി വിജയൻ പാർട്ടി കളത്തിൽ സജീവമായിരുന്നില്ല. നായനാരെ നേതാവാക്കിയത് ഇ എം എസ് ആണ്. ഇന്ന് ഇഎം എസിന്റെയത്ര ബുദ്ധി കൂർമതയുള്ളവർ പാർട്ടിയിൽ ഇല്ല. ബുദ്ധിയുടെ കാര്യത്തിൽ അന്നത്തെ ഇ എം എസിന്റെ സ്ഥാനമാണ് ഇന്ന് പിണറായിക്കുള്ളത്. അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഇത്തരം ഒരു തീരുമാനം എടുത്തതും.    കെ.കെ ഷൈലജ,എ എൻ ഷംസീർ തുടങ്ങിയ പിണറായി വിരുദ്ധരെ ഒതുക്കാൻ കൂടി ഇത്തരം ഒരു തീരുമാനം സഹായിക്കുമെന്ന് പിണറായിക്കറിയാം. ഷൈലജയുടെ ഇമേജ്   പാർലെമെന്റ് തിരഞ്ഞടുപ്പിൽ പരാജയപ്പെട്ടപ്പോൾ തന്നെ നഷ്ടമായിരുന്നു. കോടിയേരി മരിക്കുന്നതിന് മുമ്പ് പ്രകടിപ്പിച്ച ആഗ്രഹമായതു കൊണ്ടാണ് ഷംസീറിനെ സ്പീക്കറാക്കിയത്. ഷംസീർ മന്ത്രി റിയാസിന് പാരയാണെന്ന് പിണറായിക്കറിയാം. അതിനാൽ അടുത്ത തിരഞ്ഞടുപ്പിൽ മത്സരിപ്പിക്കിലെന്ന കാര്യം ഉറപ്പാണ്.    പിണറായി മാറി നിന്നാൽ ആർക്കും ഇളവ് ചോദിക്കാൻ കഴിയില്ല. തനിക്ക് താൽപ്പര്യമില്ലാത്തവരെയൊക്കെ ഒതുക്കാനുള്ള അവസരമായാണ് പിണറായി ഈ തീരുമാനത്തെ കാണുന്നത്. എം.വി. ഗോവിന്ദൻ തന്നെ ഇങ്ങനെയൊരു സൂചന നൽകിയ സാഹചര്യത്തിൽ ഇരുവരും തമ്മിലുള്ള ഒത്തുകളിയായും ഇതിനെ വ്യാഖാനിക്കേണ്ടി വരും. തത്കാലം ഗോവിന്ദന് ആഗ്രഹമുള്ള മുഖ്യമന്ത്രി കുപ്പായം അഴിക്കേണ്ടി വരും.   കണ്ണൂ‍ർ പാർട്ടി കോൺ​ഗ്രസാണ്  പിണറായിക്ക്  ഇളവ് നൽകിയത്. പ്രായപരിധിയിൽ ഇളവ് നൽകുന്ന രാജ്യത്തെ ഏക നേതാവാണ് പിണറായി. ​ 75 വയസ് തികഞ്ഞവര്‍ പാര്‍ട്ടി ചുമതലകളില്‍നിന്ന് ഒഴിയണമെന്ന ഭരണഘടനാഭേദഗതി കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസാണ് അംഗീകരിച്ചത്.ഇതിലാണ് പിണറായി വിജയന് മാത്രം ഇളവ് നൽകിയത്,  

മുഖ്യമന്ത്രി പിണറായി വിജയനെ  അരിഞ്ഞുവീഴ്ത്താനുള്ള ആഗ്രഹമാണ് സി പി എം പിബിക്കുള്ളത്. പിണറായിയുടെ അവസ്ഥ പരസ്യമായി പ്രവചിക്കാൻ കഴിഞ്ഞ ഏക സി പി എം നേതാവാണ് തോമസ് ഐസക്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൻ്റെ അവസാനത്തിലെത്തുമ്പോൾ  സി പി എമ്മിൽ നിന്നുയർന്ന ആദ്യത്തെ വിമത ശബ്ദമാണ് ഐസക്കിൻ്റെത്.  ഡോ.തോമസ് ഐസക് ഒരു തുടക്കം മാത്രമാണ്. ഇനി പമ്പയാർ പോലെ ഒഴുകി വരും.

നിലമ്പൂർ തിരഞ്ഞടുപ്പിൽ ഇടതു മുന്നണി സ്ഥാനാർത്ഥി സ്വരാജ്    തോൽക്കുമെന്ന്  ഇൻറലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതിനെ സി പി എം നേതാക്കൾ പുച്ഛിച്ച് തള്ളുകയാണ് ചെയ്തത്.

 പ്രചാരണം മുറുകിയ  അവസാന ഘട്ടത്തിൽ വന്ന  ഇത്തരം ഒരു റിപ്പോർട്ട് പാർട്ടി നേതാക്കളെ നിരാശരാക്കിയിരുന്നു. ഭരണവിരുദ്ധ വികാരം മാനേജ് ചെയ്യാൻ   ഇടത്  സ്ഥാനാർത്ഥികൾക്ക് കഴിയില്ലെന്ന് നേതാക്കൾക്ക് അറിയാമായിരുന്നു. 

25 വർഷം കൊണ്ട് നടന്നത്   കേരളത്തിൽ 25 ലധികം ഉപതിരഞ്ഞെടുപ്പുകളാണ് .    ഒരു സർക്കാർ ഭരിക്കുമ്പോൾ നടക്കുന്ന ഉപതെരഞ്ഞടുപ്പിൽ ഭരിക്കുന്ന പാർട്ടി ജയിക്കാറാണ് പതിവ്.ഭരിക്കുന്നവരെ ജയിപ്പിച്ചിട്ട് മാത്രമാണ് കാര്യമെന്ന് വോട്ടർമാർക്കറിയാം. എന്നാൽ ഏറ്റവും നടന്ന മിക്കവാറും   ഉപതെരഞ്ഞടുപ്പിൽ വൻ ഭൂരിപക്ഷത്തിനാണ് ഇടതു മുന്നണി തോറ്റത്. തൃക്കാക്കരയിൽ നടന്ന സർക്കാർ വിരുദ്ധ തരംഗം പുതുപ്പള്ളിയിലും നിലനിന്നു. ചേലക്കര ജയിച്ചത് കെ. രാധാകൃഷ്ണന്റെ മിടുക്കിലാണ്.

നിലമ്പൂരിലെ ഇടത് മുന്നണിയുടെ തോൽവി സി പി എമ്മിൽ മാത്രമല്ല പിണറായിയുടെ  സ്വന്തം കാബിനറ്റിൽ പോലും പലരും ആഗ്രഹിച്ചിരുന്നു. സി പി ഐ ക്ക്  ഇടതു മുന്നണി ജയിക്കുന്നതിനോട് താത്പര്യമുണ്ടായിരുന്നില്ല. ക്രൈസ്തവ / , മുസ്ലീം, ഹിന്ദു സമുദായങ്ങളെ  കൈയിലെടുത്ത് കേരളത്തെ കൈയിലെടുക്കാൻ   പിണറായി കൊണ്ടു പിടിച്ച ശ്രമമാണ് നടത്തിയത്..

കോൺഗ്രസ് ഒരു ബഫർ സോൺ പോലെയാണ്  കേരളത്തിൽ  പ്രവർത്തിച്ചത്. എല്ലാ നേതാക്കളും ഒരു മനസിൽ പ്രവർത്തിച്ചു. എണ്ണയിട്ട യന്ത്രം പോലെയാണ് കോൺഗ്രസ് പ്രവർത്തിച്ചത്. സി പി എമ്മിൽ നിന്നു വരെ വോട്ടു മറിക്കാൻ സതീശനും ടീമിനും കഴിഞ്ഞു. ഇതിൽ എന്താണ് മാന്ത്രികതയെന്ന് കോൺഗ്രസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ മന്ത്രികതയല്ല ഭരണവിരുദ്ധ തരംഗമാണെന്ന് പറയേണ്ടിവരും.

കേരളത്തിൽ ഇന്ന് നടക്കുന്നത് സംഘടിത കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന്  കേരളം അംഗീകരിച്ചു.  ഇതാണ്   പോരാട്ടത്തിന്റെ തുടക്കം. എല്ലാ തെറ്റുകളിലും ഒരു തെളിവ് ബാക്കിനിൽക്കും എന്ന് കേരളം  പറഞ്ഞു. അതാണ് സിഎംആർഎൽ വഴി പുറത്തുവന്നത്.. സിപിഎം ഒരു ചോദ്യങ്ങൾക്കും മറുപടി നൽകുന്നില്ല. വീണക്ക് കരിമണൽ കമ്പനിയിൽ നിന്ന് ഈ തുകയേ ലഭിച്ചിട്ടുള്ളൂവെന്ന് പറയാൻ സിപിഎമ്മിന് കഴിയുമോ? ഇതുപോലെ എത്ര കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമാണ് പണം കൈപ്പറ്റിയിട്ടുള്ളതെന്നും കേരളം  ചോദിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണയുടെയും വീണയുടെ കമ്പനിയുടെയും സെക്യൂരിറ്റിയായി  നിന്നു. സിപിഎം നിശബ്ദമായതിനാൽ കോൺഗ്രസിന്റെ വാദങ്ങൾ ശരിയെന്ന് തെളിഞ്ഞുവെന്ന വിലയിരുത്തലാണ് കേരളം.  ഇത് ശരിയായിരുന്നു. അവസാനം വരെ മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ ആരെയും ആവേശിപ്പിച്ചില്ല. എം.വി.ഗോവിന്ദൻ തീർത്തും നിസാരനായി. എല്ലാം മനസിലാക്കിയത് എം.എ. ബേബിയാണ്. കേരളം നൽകുന്നത്  പിണറായിക്കുള്ള ചികിത്സയാണ്. 

നിലമ്പൂരിൽ  തോറ്റത് സ്ഥാനാർത്ഥി  അല്ല. പിണറായി തന്നെയാണ്. പിണറായിയെ തോൽപ്പിച്ചത് അദ്ദേഹത്തിൻ്റെ മകൾ കൂടി ചേർന്നാണ്. ക്യത്യമായ ഭരണവിരുദ്ധ വികാരമാണ് ഉണ്ടായത്. .തനിക്കും തൻ്റെ കുടുംബത്തിനും എതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും  മൗനത്തിലൂടെ സമ്മതിച്ച മുഖ്യമന്ത്രിക്കുള്ള മറുപടിയാണ് കേരളം പറഞത്. 

നിലമ്പൂര്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ എം.വി.ഗോവിന്ദൻ നടത്തിയ  ആര്‍.എസ്.എസ് കൂട്ടുകെട്ട് പരാമര്‍ശത്തില്‍ സി പി എം വെട്ടിലായി. പാലക്കാട് ഉപ തെരഞ്ഞടുപ്പിൽ ഇ.പി പാർട്ടിയെ പ്രതിസന്ധിയിലാക്കിയെങ്കിൽ ഇക്കുറി പ്രതിസന്ധിയുണ്ടാക്കിയത് സാക്ഷാൽ  ഗോവിന്ദൻ മാഷാണ്.  നിലമ്പൂർ ന്യൂനപക്ഷ മേഖലയായതിനാൽ ഗോവിന്ദന്റെ പ്രസ്താവന തോൽപ്പിച്ചത് സ്വരാജിനെയാണ്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ എം.എ.ബേബി ഉടൻ തലസ്ഥാനത്തെത്തും. എം.വി. ഗോവിന്ദനെതിരെ നടപടിവരുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. അതോ സ്വരാജിനെ തോൽപ്പിക്കാൻ ഗോവിന്ദൻ നടത്തിയ കരുനീക്കമാണോ ഇത്? 

ആര്‍.എസ്.എസുമായല്ല ജനതാപാര്‍ട്ടിയുമായാണ് സഹകരിച്ചതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് പാര്‍ട്ടി സെക്രട്ടറിയെ തള്ളിയതോടെ, പറഞ്ഞത് വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി എം.വി.ഗോവിന്ദന്‍ രംഗത്തു വന്നു. വോട്ടെടുപ്പിന് തലേന്ന് എം.വി.ഗോവിന്ദന്‍ സത്യം  വിളിച്ചു പറഞ്ഞത് മനഃപൂര്‍വമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. .  ബി.ജെ.പി. ഇത്തവണയും സഹായിക്കണമെന്ന പരസ്യമായ അഭ്യര്‍ഥനയാണ് എം.വി.ഗോവിന്ദന്‍ നടത്തിയതെന്ന്  പ്രതിപക്ഷനേതാവ്  വി.ഡി.സതീശന്‍ പറഞ്ഞു. ഇന്റലിജൻസ് റിപ്പോർട്ട് പുറത്തു വന്നതോടെ സ്വരാജ് തോൽവി ഉറപ്പിച്ചിരുന്നു. 

അടിയന്തിരവസ്ഥകാലത്ത് ആര്‍ എസ് എസുമായി സഹകരിച്ചിരുന്നുവെന്ന് തുറന്നു പറയുന്നത്  വിവാദമായാലും പ്രശ്നമില്ലെന്ന് എം വി ഗോവിന്ദന്‍റെ പരാമര്‍ശത്തില്‍ ആടിയുലയുകയാണ് സിപിഎം. ആര്‍ എസ് എസുമായി സിപിഎം സഹകരിച്ചിട്ടില്ലെന്നും അടിയന്തിരാവസ്ഥ കാലത്ത് ജനതാപാര്‍ട്ടിയുമായാണ് ഇടത്പക്ഷം സഹകരിച്ചതെന്നും തിരുത്തി എം സ്വരാജ് രംഗത്തെത്തി. ആര്‍ എസ് എസ് വോട്ട് ലക്ഷ്യമിട്ടുള്ളതാണ് ഗോവിന്ദന്‍റെ  പരാമര്‍ശമെന്ന് ആക്ഷേപം ഉയര്‍ന്നതോടെ അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദന്‍ മലക്കം മറിഞ്ഞു.


 പിണറായിക്ക് മൂന്നാം ടേം കിട്ടിയാൽ അദ്ദേഹം സ്വീകരിക്കും.ഇല്ലെങ്കിൽ പാർട്ടി അധികാരത്തിൽ വന്നാൽ തനിക്ക് മുഖ്യമന്ത്രിയാവാൻ കഴിയില്ലെന്ന് അദ്ദേഹത്തിനറിയാം. അതിനാൽ  പിണറായി കൂടി മുൻ കൈയെടുത്താണ് ഇത്തരം ഒരു തീരുമാനമെടുത്തതെന്നും സംസാരമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (5 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (17 minutes ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (34 minutes ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (47 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (53 minutes ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (1 hour ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (2 hours ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (2 hours ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (3 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (3 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (3 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (3 hours ago)

Malayali Vartha Recommends