സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു.... 83 വയസായിരുന്നു, വാര്‍ദ്ധക്യകാല സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി (83 ) അന്തരിച്ചു. വാര്‍ദ്ധക്യകാല സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
2012 മുതല്‍ 2019 വരെ സിപിഐ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച സുധാകര്‍ റെഡ്ഡി ആന്ധ്രാ പ്രദേശില്‍ നിന്നുമുള്ള മുന്‍ ലോകസഭാംഗവുമായിരുന്നു. ലോക്‌സഭയില്‍ രണ്ടുതവണ നല്‍ഗൊണ്ടയെ പ്രതിനിധീകരിച്ചെത്തിയ അദ്ദേഹം ജനങ്ങള്‍ക്കായി നിരന്തര പോരാട്ടങ്ങള്‍ നടത്തിയ നേതാവാണ്.
സുധാകര്‍ തന്റെ ജീവിതം മുഴുവന്‍ തൊഴിലാളി വര്‍ഗത്തിന്റെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പോരാട്ടങ്ങള്‍ക്കായി സമര്‍പ്പിച്ച നേതാവാണെന്ന് സിപിഐ ദേശീയ നേതൃത്വം അനുശോചിച്ചു. ജനങ്ങള്‍ക്കു വേണ്ടിയുള്ള ഒരു ആജീവനാന്ത പോരാളിയായ അദ്ദേഹം, സിപിഐയോടും ഇടതുപക്ഷ പ്രസ്ഥാനത്തോടുമുള്ള അദ്ദേഹത്തിന്റെ എളിമ, വ്യക്തത, അചഞ്ചലമായ പ്രതിബദ്ധത എന്നിവയാല്‍ ഓര്‍മ്മിക്കപ്പെടും- സിപിഐ അനുശോചനക്കുറിപ്പില്‍ പറഞ്ഞു. സുധാകര്‍ റെഡ്ഡി താഴെത്തട്ടിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും വേണ്ടി നിരന്തരം പോരാടിയിരുന്ന ആളാണ് .
"
https://www.facebook.com/Malayalivartha