സബ്സിഡി നിരക്കില്‍ 13 ഇനം അവശ്യ സാധനങ്ങളുമായി കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണ ഓണം വിപണി 26ന് തുടങ്ങും

സബ്സിഡി നിരക്കില്‍ 13 ഇനം അവശ്യ സാധനങ്ങളുമായി കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണ ഓണം വിപണി 26ന് ആരംഭിക്കും. സെപ്തംബര്‍ നാലുവരെയാണ് വിപണി.
ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോറുകള്‍, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍, പിന്നാക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.സി-എസ്.ടി സംഘങ്ങള്‍, ഫിഷര്‍മെന്‍ സഹകരണ സംഘങ്ങള്‍ എന്നിവയിലൂടെ 1,800 പ്രത്യേക വിപണന കേന്ദ്രങ്ങളാണുള്ളത്.
പൊതുമാര്‍ക്കറ്റിനേക്കാള്‍ 30 മുതല്‍ 50 ശതമാനംവരെ വിലക്കുറവുള്ള 13 ഇനങ്ങളോടൊപ്പം സബ്സിഡി ഇല്ലാതെ പൊതുമാര്‍ക്കറ്റിനേക്കാള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ മറ്റ് നിത്യോപയോഗ സാധനങ്ങളും ലഭ്യമാക്കും. സഹകരണ സ്ഥാപനങ്ങള്‍ നേരിട്ട് ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണ ലിറ്ററിന് 349രൂപയ്ക്ക് ലഭ്യമാക്കും. അതേസമയം സബ്‌സിഡി, നോണ്‍ സബ്‌സിഡി ഇനങ്ങളിലായി 300 കോടി രൂപയാണ് വില്‍പ്പന ലക്ഷ്യം.
"
https://www.facebook.com/Malayalivartha