എറണാകുളം പള്ളുരുത്തിയില്‍ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു.....

പെയിന്റിങ് ജോലിക്കിടെ അപകടം... എറണാകുളം പള്ളുരുത്തിയില്‍ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി വികാസ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പെയിന്റിങ് ജോലിക്ക് എത്തിയപ്പോഴായിരുന്നു അപകടം. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കാക്കനാടുള്ള കോണ്‍ട്രാക്ടറുടെ കീഴില്‍ ജോലിചെയ്തുവരികയായിരുന്നു വികാസ്. കോര്‍പ്പറേഷന്‍ കെട്ടിടം പെയിന്റ് ചെയ്യാനായി ഇരുമ്പ് പൈപ്പില്‍ ബ്രഷ് ഘടിപ്പിച്ചിരുന്നു. ഇത് വൈദ്യുതിക്കമ്പിയില്‍ മുട്ടി ഷോക്കേല്‍ക്കുകയായിരുന്നു. വികാസിനെ സഹായിക്കാനായി താഴെനിന്ന് ഏണിപിടിച്ച് എത്തിയ രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha