സംസ്ഥാനത്തെ 62 ലക്ഷം പേര്‍ക്കുള്ള രണ്ടു ഗഡു പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍....

സംസ്ഥാനത്തെ 62 ലക്ഷം പേര്‍ക്കുള്ള രണ്ടു ഗഡു പെന്‍ഷന്‍(3200 രൂപ) വിതരണം ഇന്ന് മുതല്‍. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ തുകയാണിത്. ആഗസ്റ്റിലെ പെന്‍ഷനുപുറമേ ഒരുഗഡു കുടിശ്ശികകൂടി നല്‍കാന്‍ 1679 കോടിയാണ് അനുവദിച്ചത്.
26.62 ലക്ഷം പേര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ തുകയെത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിക്കും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതി പ്രകാരമാണ് പെന്‍ഷന്‍. ഇതില്‍ ചെറിയ ഭാഗം കേന്ദ്ര വിഹിതമാണ്. ഇതിനാവശ്യമായ 48.42 കോടി രൂപയും സംസ്ഥാനം മുന്‍കൂറായി അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യേണ്ടത്.
ജൂലൈയിലെ പെന്‍ഷന്‍ 1600 രൂപ കഴിഞ്ഞമാസം 27മുതലാണ് വിതരണംചെയ്തത്. ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള സര്‍ക്കാരിന്റെ ഓണസമ്മാനമാണിതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍.
"
https://www.facebook.com/Malayalivartha