CLOUDBURST...! തരാലി ഒലിച്ചു പോയി..! ജനങ്ങൾ അപ്രത്യക്ഷം..! സൈന്യം കൂട്ടത്തോടെ ഇറങ്ങി

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ചമോലിയിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധിപേരെ കാണാതായതായെന്നാണ് റിപ്പോർട്ട്. തരാലിയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ വീട് ഉൾപ്പെടെ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്നാണ് വിവരം.
ജില്ലാ കളക്ടറും ദുരിതാശ്വാസ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു. ഡെറാഡൂൺ, തെഹ്രി, പൗരി, ചമോലി, രുദ്രപ്രയാഗ്, നൈനിറ്റാൾ, അൽമോറ തുടങ്ങിയ ജില്ലകളിൽ ഇടിമിന്നൽ, മിന്നൽ, അതിശക്തമായ മഴ എന്നിവയ്ക്ക് സാദ്ധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്. ഇന്ന് ഉച്ചവരെ ഈ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് ചമോലിയിൽ ദുരന്തമുണ്ടായത്.
മഴയ്ക്കും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസക്കാർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു. ഉത്തരകാശിയിലെ ദബ്രാനി പ്രദേശത്തെ ഗംഗോത്രി ഹൈവേയിൽ മണ്ണിടിഞ്ഞുവീണ് ബുധനാഴ്ച രണ്ടുപേർ മരിച്ചിരുന്നു. അതിനിടെ ഹർസിലിൽ പുതുതായി രൂപംകൊണ്ട തടാകം വറ്റിക്കാൻ എൻഡിആർഎഫും എസ്ഡിആർഎഫും അടക്കം ശ്രമം തുടരുകയാണ്.
ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:45 ഓടെയാണ് സംഭവം. ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്ത് ചൊവ്വാഴ്ചയുണ്ടായ മേഘവിസ്‌ഫോടനമാണ് ദുരന്തത്തിന് തുടക്കം. വലിയതോതിലുള്ള സ്വത്തുനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു പര്‍വതശിഖരത്തില്‍നിന്ന് മണ്ണും വെള്ളവും കുത്തിയൊലിച്ചെത്തി ധരാലി ഗ്രാമത്തെ വിഴുങ്ങുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഓടിരക്ഷപ്പെടാന്‍പോലും സാധിക്കാത്ത വിധം, സെക്കന്‍ഡുകള്‍ക്കൊണ്ട് ഒട്ടേറെ വീടുകളും ഹോട്ടലുകളും ഹോംസ്‌റ്റേകളും കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഇതിനടിയില്‍ നിരവധി മനുഷ്യര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ ഭയപ്പെടുന്നത്. മണ്ണും കെട്ടിടാവശിഷ്ടങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നതിനാല്‍ ഇവയ്ക്കടിയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയെടുക്കുക എളുപ്പമല്ല. ഹര്‍സില്‍ മേഖലയിലെ ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനമാണ് ദുരന്തത്തിന് കാരണമായത്. ഇന്ത്യന്‍ സൈന്യം, സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന, പോലീസ് തുടങ്ങിയ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു.
ഹര്‍ഷിലിലെ കരസേനയുടെ ക്യാമ്പിലേക്ക് ഇവിടെ നിന്നും കുറഞ്ഞത് നാല് കിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. അതിനാല്‍ തന്നെ മണ്ണിടിച്ചില്‍ ഉണ്ടായ ഉടനെ സൈന്യത്തിന്റെ 150 പേര്‍ അടങ്ങുന്ന സംഘം 10 മിനിറ്റിനുള്ളില്‍ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. തോരാതെ മഴ പെയ്യുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. പ്രദേശത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് വിവരം. അതേസമയം സംഭവം അതീവ വേദനാജനകമാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പ്രതികരിച്ചു. കേന്ദ്ര, സംസ്ഥാന ദുരന്ത നിവാരണ സേനകളും സംസ്ഥാന സര്‍ക്കാരും ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ ആരംഭിച്ചിട്ടുണ്ട്. സഹായം തേടുന്നവര്‍ 01374222126, 222722, 9456556431 എന്നീ നമ്പറുകളില്‍ വിളിക്കണമെന്ന് ഉത്തരകാശി ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു. ഹരിദ്വാറിലെ ജില്ലാ അടിയന്തര ഓപ്പറേഷന്‍ സെന്റര്‍ ദുരിതബാധിതര്‍ 01374222722, 7310913129, അല്ലെങ്കില്‍ 7500737269 എന്നീ നമ്പറുകളില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. ഡെറാഡൂണിലെ സംസ്ഥാന അടിയന്തര ഓപ്പറേഷന്‍ സെന്ററിനെ 01352710334, 01352710335, 8218867005, അല്ലെങ്കില്‍ 9058441404 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ് അധികൃതര്‍. രണ്ടാമത്തെ മേഘവിസ്‌ഫോടനം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണ്. എസ്ഡിആര്‍എഫ്, സൈനിക യൂണിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള അടിയന്തര സംഘങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ താമസക്കാര്‍ വീടുകളില്‍ത്തന്നെ കഴിയണമെന്നും അപകടസാധ്യതാ മേഖലകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
കുത്തിയൊലിച്ചുവന്ന ജലപ്രവാഹത്തില്‍ നൊടിയിടയ്ക്കുള്ളിലാണ് അവിടമാകെ ഒലിച്ചുപോയത്. ഗംഗോത്രി തീര്‍ഥാടനകേന്ദ്രത്തിലേക്കുള്ള വഴിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഇത്. കണ്ണടച്ചുതുറക്കുന്ന നേരത്തിനുള്ളില്‍ ഒരു പ്രദേശമൊന്നാകെ ഒലിച്ചുപോയി. ബഹുനില മന്ദിരങ്ങളും ഹോട്ടലുകളും സ്‌ഫോടനത്തില്‍ തകരുന്നതുപോലെ നിലംതൊട്ടു. ഒലിച്ചെത്തിയ മണ്ണും വെള്ളവും ചേര്‍ന്ന് തകര്‍ത്തെറിഞ്ഞത് 25 ലേറെ കെട്ടിടങ്ങളെയാണ്. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. പ്രകൃതിസൗന്ദര്യം നിറഞ്ഞുനിന്ന, ആ പ്രദേശമാകെ മണ്ണു നിറഞ്ഞു.
ദുരന്തത്തില്‍പെട്ടവര്‍ എത്രയെന്നോ ആരെല്ലാമെന്നോ എവിടെനിന്ന് വന്നവരെന്നോ ഒരു തിട്ടവുമില്ല. പത്തും ഇരുപതും അടിമണ്ണ് മൂടിയ നിലയിലാണ് പ്രദേശം. വലിയ ശബ്ദം കേട്ട് സ്ഥലത്തുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനെ ദൃശ്യങ്ങള്‍, പുറത്തെത്തിയ വീഡിയോകളില്‍ വ്യക്തമാണ്. ചിലര്‍ വാഹനങ്ങളുമായി രക്ഷപെടാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പക്ഷേ ഒന്നിനും കഴിയും മുന്നേ മനുഷ്യരും വാഹനങ്ങളും മൃഗങ്ങളും കെട്ടിടങ്ങള്‍ക്കൊപ്പം മണ്ണിമൂടിപ്പോയി. ദുരന്തത്തിന് പിന്നാലെ ഗംഗോത്രി ധാമിലേക്ക് റോഡ് മാര്‍ഗം എത്തിച്ചേരാന്‍ യാതൊരു വഴിയുമില്ലാതായി തീര്‍ന്നിട്ടുമുണ്ട്. ഇന്ത്യന്‍ സൈന്യം, സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന, പോലീസ് എന്നീ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.
വീണ്ടും മേഘവിസ്‌ഫോടനം ഉണ്ടായ സുഖി എന്ന സ്ഥലത്ത് അധിക ജനവാസമില്ലാത്തതിനാല്‍ വലിയ ആളപായമോ നാശനഷ്ടമോ സംഭവിച്ചിട്ടുണ്ടാകില്ലെന്ന് അധികൃതര്‍ പറയുന്നു. ഇവിടം കൂടുതലും വന മേഖലയാണ്. മലമുകളില്‍ നിന്ന് ഒലിച്ചിറങ്ങിയ കല്ലും മണ്ണും നദിയില്‍ വന്ന് പതിക്കുകയായിരുന്നു. എന്നാല്‍ ഇതോടെ നദിയില്‍ ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത് ഭയപ്പെടുത്തുന്നു. വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിസര പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് അധികൃതര്‍ മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹിമാലയന്‍ പര്‍വതനിരകളുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡ്, പ്രകൃതിഭംഗിക്ക് പേരുകേട്ട ഒരു ഇടമാണ്. എന്നാല്‍, മണ്‍സൂണ്‍ കാലമെത്തുന്നതോടെ ഈ സൗന്ദര്യത്തിന് ഭീകരമായ മറ്റൊരുമുഖം കൈവരും. അത് മറ്റൊന്നുമല്ല മണ്‍സൂണ്‍കാലത്ത് പതിവായി തിരിച്ചെത്തുന്ന മേഘവിസ്‌ഫോടനം (Cloudburst) ദുരന്തങ്ങളാണ്. മേഘവിസ്‌ഫോടനകള്‍ ഉത്തരാഖണ്ഡിന്റെ ഭൂമിശാസ്ത്രത്തെയും ജനജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട് . ഇത്തരം ദുരന്തങ്ങള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്, അവയില്‍ ചില പ്രധാന സംഭവങ്ങള്‍ നോക്കാം.
https://www.facebook.com/Malayalivartha