കുഞ്ഞിനെയും കളഞ്ഞിട്ട് കാമുകന്റെ കൂടെ മുങ്ങി..! നരഭോജി കാമുകൻ കൊന്ന് തിന്നു..! ലോഡ്ജില്‍ സംഭവിച്ചത്

കണ്ണൂര്‍ കല്യാട് വീട്ടില്‍ നിന്നും സ്വര്‍ണവുമായി കടന്നുകളഞ്ഞെന്ന് സംശയിക്കുന്ന മരുമകള്‍ ദര്‍ഷിതയെ ആണ്‍സുഹൃത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായാണ്. അരുംകൊല ചെയ്ത ശേഷം ഇയാള്‍ ഒന്നുമറിഞ്ഞില്ലെനന് നടിക്കാനാണ് ശ്രമിച്ചത്. കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ വീട്ടിലെ മരുമകളെ കര്‍ണാടക സാലിഗ്രാമിലെ ലോഡ്ജിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദര്‍ശിതയാണ് (22) കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കര്‍ണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജുവിനെ (22) സാലിഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു.
ദര്‍ശിതയും സിദ്ധരാജുവും ചേര്‍ന്നാണ് മോഷണ പദ്ധതി ആസൂത്രണം ചെയ്തത് എന്നാണ് നിഗമനം. എന്നാല്‍, ആണ്‍സുഹൃത്തിന്റെ ചതിയില്‍ പെട്ട് യുവതിക്ക് ജീവന്‍ നഷ്ടമായെന്നാണ് നിഗമനം. ലോഡ്ജില്‍വച്ചു ദര്‍ഷിതയും സിദ്ധരാജുവും തമ്മില്‍ വാക്കേറ്റമുണ്ടായതായും സിദ്ധരാജു, ദര്‍ഷിതയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി ഷോക്കേല്‍പിച്ചു കൊലപ്പെടുത്തിയതായും പൊലീസ് പറയുന്നു. മുഖമുള്‍പ്പെടെ വികൃതമായ അവസ്ഥയിലായിരുന്നു. ഇടിച്ചുനശിപ്പിച്ച രീതിയിലാണ് ദര്‍ഷിതയുടെ മൃതദേഹം കണ്ടിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്യാട്ടെ വീട്ടില്‍ നിന്നും 30 പവന്‍ സ്വര്‍ണവും നാലുലക്ഷം രൂപയും കവര്‍ച്ച പോയത്. വീട്ടിലേക്ക് പുറത്തുനിന്നാരും അതിക്രമിച്ചു കടന്നതിന്റെ ലക്ഷണങ്ങളൊന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നില്ല. കര്‍ണാടകയിലേക്ക് പോയ ദര്‍ഷിതയെ പോലീസ് പലതവണ വിളിച്ചിട്ടും ബന്ധപ്പെടാനായിരുന്നില്ല. ദര്‍ഷിതയുടെമേല്‍ സംശയം കൂടിവന്ന സാഹചര്യത്തിലാണ് യുവതി കൊല്ലപ്പെട്ട വിവരം കര്‍ണാടക പൊലീസ് ഇരിട്ടി പൊലീസിനെ അറിയിക്കുന്നത്.
വീട്ടുടമ സുമതി മരണ ചടങ്ങിലും, ഇളയ മകന്‍ സൂരജ് ജോലിക്കും, മരുമകള്‍ ദര്‍ഷിത കുട്ടിക്കൊപ്പം കര്‍ണാടകയിലെ സ്വന്തം വീട്ടിലേക്കും പോയപ്പോഴായിരുന്നു മോഷണം. യുവതി തന്നെയാകാം സ്വര്‍ണം കവര്‍ന്നതെന്നാണ് നിഗമനം. കുട്ടിയെ കര്‍ണാടകയിലെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് യുവതി ലോഡ്ജിലേക്ക് പോയത്. മുറിയെടുത്ത ശേഷം ഭക്ഷണം വാങ്ങാന്‍ പോയി മടങ്ങി വന്നപ്പോള്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ആണ്‍ സുഹൃത്തിന്റെ മൊഴി. യുവതിയുടെ ഭര്‍ത്താവ് സുഭാഷ് വിദേശത്ത് ജോലി ചെയ്യുകയാണ്. കണ്ണൂരിലെ ഭര്‍തൃവീട്ടിലാണ് യുവതി താമസിച്ചിരുന്നത്.
അതേസമയം കൊലപാതകത്തില്‍ പങ്കില്ലെന്നാണ് സുഹൃത്ത് തുടക്കത്തില്‍ കര്‍ണാടക പോലീസിന് നല്‍കിയ മൊഴി. ഞായറാഴ്ച രാവിലെ ഒന്നിച്ച് അമ്പലത്തില്‍ പോയി. അതിന് ശേഷമാണ് ലോഡ്ജില്‍ മുറിയെടുത്തത്. പിന്നീട് ഭക്ഷണം വാങ്ങിക്കാന്‍ പുറത്തുപോയി വന്നപ്പോള്‍ ദര്‍ശിത മുറി തുറന്നില്ല. ലോഡ്ജ് ജീവനക്കാരെ വിളിച്ച് വാതില്‍ പൊളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്ന് ഇയാള്‍ പറഞ്ഞു. എന്നാല്‍ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകത്തിലും മോഷണത്തിലും ഇയാള്‍ക്കും ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പോലീസ്.
ഇരിട്ടി ഡിവൈഎസ്പി പി.കെ. ധനഞ്ജയബാബു, കരിക്കോട്ടക്കരി ഇന്‍സ്‌പെക്ടര്‍ കെ.ജെ. വിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇവര്‍ കര്‍ണാടകയിലേക്ക് പുറപ്പെട്ടു. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേരുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഇരിട്ടി ഡി.വൈ.എസ്.പി കെ. ധനജ്ഞയ ബാബു കരിക്കോട്ടക്കരി സി.ഐ കെ.ജെ വിനോയ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി വരുന്നത്.
https://www.facebook.com/Malayalivartha