ചെങ്ങമനാട് പുറയാര്‍ ഭാഗത്ത് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി....

ചെങ്ങമനാട് പുറയാര്‍ ഭാഗത്ത് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പെരിങ്ങോട്ടുകര പനങ്ങാട്ട് വീട്ടില്‍ നിനീഷിന്റെ ഭാര്യ സിന്ധുവാണ് (45) മരിച്ചത്. തൃശൂര്‍ പെരിങ്ങോട്ടുകര പൂക്കാട്ട് കുടുംബാംഗം മോഹനന്റെ മകളാണ്.
ബുധനാഴ്ച വൈകുന്നേരം 4.45ഓടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ജനശതാബ്ദി ട്രെയിനാണ് ഇടിച്ചത്. അപകടത്തില്‍ ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറി. ആളെ തിരിച്ചറിയാതെ വന്നതോടെ ഗ്രാമപഞ്ചായത്ത് അംഗം നഹാസ് കളപ്പുരയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മൃതദേഹത്തെ സംബന്ധിച്ച് സൂചന നല്‍കിയതോടെ രാത്രി തിരിച്ചറിയാന്‍ കഴിഞ്ഞത് .
https://www.facebook.com/Malayalivartha






















