അച്ചന്‍കോവിലാറില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ഥികളും മരിച്ചു....

പത്തനംതിട്ട കല്ലറക്കടവില്‍ (അച്ചന്‍കോവിലാര്‍) ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് വിദ്യാര്‍ഥികളും മരിച്ചു. കാണാതായ വഞ്ചികപ്പൊയ്ക ഓലിയ്ക്കല്‍ നബീല്‍ നിസാമിന്റെ മൃതദേഹം കണ്ടെത്തി.
ഒപ്പം കാണാതായ അജ്‌സലിന്റെ മൃതദേഹം ബുധനാഴ്ച കണ്ടെത്തിയിരുന്നു. ഇരുവരും ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ് എട്ടുപേരടങ്ങുന്ന വിദ്യാര്‍ഥി സംഘമാണ് കല്ലറക്കടവിലെത്തിയത്. സ്‌കൂളില്‍നിന്ന് പരീക്ഷ കഴിഞ്ഞ് എത്തിയ കുട്ടികള്‍ ആറ്റിലിറങ്ങുകയായിരുന്നു.
തടയണയുടെ മുകള്‍ ഭാഗത്തുനിന്ന് കാല്‍വഴുകി താഴേക്ക് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. അച്ചന്‍കോവിലാറ്റിലെ ഒഴുക്ക് വര്‍ധിച്ചതോടെ രാത്രി ഏഴോടെ തെരച്ചില്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് നബീലിന്റെ മൃതദേഹം കണ്ടെത്തിയത്. അജ്സലിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനുശേഷം ബുധന്‍ രാവിലെ പത്തോടെ സ്‌കൂളില്‍ പൊതുദര്‍ശനം നടന്നു.
https://www.facebook.com/Malayalivartha






















