തര്‍ക്കത്തിനൊടുവില്‍... കളമശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കം.... കളമശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ഞാറയ്ക്കല്‍ സ്വദേശി വിവേകാണ് (25)കൊല്ലപ്പെട്ടത്. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് വിവേകിന്റെ വീട്ടില്‍ രണ്ടുപേര്‍ എത്തിയിരുന്നു. അവര്‍ പണമിടപാടുകളെക്കുറിച്ചുളള കാര്യങ്ങള്‍ സംസാരിച്ചതിനുശേഷം തിരികെ പോയിരുന്നു.
തുടര്‍ന്ന് രാത്രി 11 മണിയോടെ ഇവര്‍ വീണ്ടും വിവേകിന്റെ വീട്ടിലെത്തുകയായിരുന്നു. പ്രതികള്‍ വിവേകുമായി വീടിന് പുറത്തേക്ക് പോയി വീണ്ടും പണമിടപാടുകളെക്കുറിച്ച് സംസാരിച്ചിട്ടുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രതികളിലൊരാള്‍ കത്തിയെടുത്ത് വിവേകിന്റെ നെഞ്ചില്‍ കുത്തിയത്. കൃത്യം നടത്തിയവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
വിവേകിന്റെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കളാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിയത്. അതീവഗുരുതരാവസ്ഥയിലായിരുന്നു യുവാവ് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മരണത്തിന് കീഴടങ്ങി .
"
https://www.facebook.com/Malayalivartha






















