സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ വൈകരുതെന്ന് എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ അയച്ച് പൊതുഭരണ വകുപ്പ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ വൈകരുതെന്ന് പൊതുഭരണ വകുപ്പ് എല്ലാ വകുപ്പുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു. കാലതാമസം സത്യസന്ധമായി ജോലി ചെയ്തിരുന്ന ജീവനക്കാരുടെ മനോവീര്യം തകര്‍ക്കും. എല്ലാ മാസവും യോഗം ചേര്‍ന്ന് കേസുകളുടെ പുരോഗതി വിലയിരുത്തുകയും വേണം.
അഞ്ചാം തീയതിക്കു മുമ്പ് തീര്‍പ്പാക്കാത്ത കേസുകളുടെ വിശദാംശങ്ങള്‍ ഭരണ വകുപ്പിന് സമര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
പല കേസുകളില്‍ പ്രതികളായവര്‍, അഴിമതി കേസുകളില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തവരും മറ്റും കേസ് നടന്നുകൊണ്ടിരിക്കെ തന്നെ സര്‍വീസില്‍ തുടരുന്ന സാഹചര്യമുണ്ട്.
ക്രിമിനല്‍ കേസുകള്‍, പോക്‌സോ കേസുകള്‍ ലൈംഗികാരോപണ കേസുകള്‍ തുടങ്ങിയവയില്‍ എത്ര സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതികളായിട്ടുണ്ടെന്നും അതില്‍ വകുപ്പ് എന്ത് അച്ചടക്കനടപടിയാണ് എടുത്തതെന്നും വിശദീകരിച്ചുകൊണ്ടായിരിക്കണം കത്ത് നല്‍കേണ്ടതെന്നും നിര്‍ദേശത്തിലുണ്ട്.
https://www.facebook.com/Malayalivartha























