നവീന്‍ബാബുവിന്റെ ഭാര്യയുടെ ഹര്‍ജി തള്ളി... കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണമില്ല

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണമില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജി കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്.
കേസ് തലശേരി സെഷന്‍സ് കോടതിയിലേക്ക് മാറ്റും. മുമ്പ് മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിട്ടുണ്ടായിരുന്നു.
അതേസമയം അന്വേഷണ സംഘം ശരിയായ രീതിയില്‍ അന്വേഷണം നടത്തിയില്ല, പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയിരിക്കുന്നത്, രാഷ്ട്രീയമായി പ്രതിക്ക് അനുകൂലമായ കാര്യങ്ങള്‍ വരുത്തി തീര്‍ക്കുകയും , നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് ആദ്യം മുതല്‍ക്കേ അന്വേഷണം നടത്തിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടായിരുന്നു. പ്രധാനമായും അന്വേഷണ സംഘത്തിന്റെ 13 പിഴവുകളായിരുന്നു ഹര്‍ജിയിലുള്ളത്.
"
https://www.facebook.com/Malayalivartha























