പ്രണയ ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തു; പ്രകോപിതനായ യുവാവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പ്രണയ ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തതില്‍ സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് പകോപിതനായ യുവാവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്തിലെ കച്ച് മേഖലയിലെ ഭുജിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ബിസിഎ വിദ്യാര്‍ഥിനി സാക്ഷിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ അയല്‍വാസിയും സുഹൃത്തുമായിരുന്ന മോഹിത് സിദ്ധാപാരയാണ് പ്രതി.
ഹോസ്റ്റലില്‍ നിന്ന് പഠിച്ചിരുന്ന കുട്ടിയെ താമസ സ്ഥലത്ത് നിന്നും വിളിച്ചിറക്കിയാണ് പ്രതി ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച സുഹൃത്തായ കുട്ടിയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്തതില്‍ വിശദീകണം തേടിയായിരുന്നു തര്‍ക്കം. തുടര്‍ന്നുണ്ടായ സംസാരത്തില്‍ മോഹിതുമായുള്ള ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന് പെണ്‍കുട്ടി നിലപാട് വ്യക്തമാക്കിയതോടെ കയ്യില്‍ കരുതിയിരുന്ന കത്തി പുറത്തെടുത്ത് മോഹിത്ത് പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു.
പെണ്‍കുട്ടിയും മോഹിതും നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവസ്ഥലത്ത് നിന്നും കടന്നു കളഞ്ഞ യുവാവിനെ പോലീസ് പിടികൂടി.
https://www.facebook.com/Malayalivartha