Widgets Magazine
30
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...


അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...


ഏറ്റവും വലിയ നഗരമായ ഗസ്സ സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടുകയാണ്.. ഇനി മുതല്‍ ഗസ്സ നഗരം ഒഴിച്ചുള്ളയിടങ്ങളില്‍ ചെറിയ ആക്രമണ ഇടവേളകള്‍ തുടരും..


സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം..വീട് വാടകയ്‌ക്കെടുത്ത് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു..2016ൽ ൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് ഇയാൾ..


യുഎസിൽ നടുറോഡിൽ ആയോധനാഭ്യാസം..സിഖ് യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു.. ഇരുവശവും മൂർച്ചയുള്ള ‘ഖണ്ഡ’ ആണ് ഗുർപ്രീതിന്റെ പക്കലുണ്ടായിരുന്നത്..

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 180 കോടിയുടെ 15 പദ്ധതികള്‍

30 AUGUST 2025 04:24 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 180ലധികം കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 1 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 98.79 കോടി രൂപയുടെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും 81.50 കോടി രൂപയുടെ നിര്‍മ്മാണ ഉദ്ഘാടനവുമാണ് നിര്‍വഹിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ഡോ. ശശി തരൂര്‍ എം.പി., നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, കിഫ്ബി സിഇഒ ഡോ. കെ.എം. എബ്രഹാം, ജില്ലാ കളക്ടര്‍ അനുകുമാരി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, കൗണ്‍സിലര്‍ ഡി.ആര്‍. അനില്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 717.29 കോടിയുടെ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. നിലവില്‍ റോഡ് വികസനം, ഫ്‌ളൈഓവര്‍ നിര്‍മ്മാണം, ഇലക്ട്രിക്കല്‍, വാട്ടര്‍ അതോറിറ്റി വര്‍ക്കുകള്‍ തുടങ്ങി 32.76 കോടിയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. എം.എല്‍.ടി. ബ്ലോക്ക് (21.35 കോടി), ഇമേജോളജി (43.9കോടി) എന്നിവ പൂര്‍ത്തീകരിച്ചു. ഒ.ടിബ്ലോക്ക് (81.50 കോടി), ഹൈഡോസ് തെറാപ്പി (4.70 കോടി) എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനുള്ള അനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ മെഡിക്കല്‍ കോളേജില്‍ വലിയ മാറ്റം സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍

1. എംഎല്‍ടി ബ്ലോക്ക്: കിഫ്ബിയിലൂടെ 21.35 കോടി രൂപ ചെലവഴിച്ചാണ് എംഎല്‍ടി ബ്ലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 6 നിലകളിലായി ലൈബ്രറി, കോണ്‍ഫറന്‍സ് റൂം, 6 ലെക്ച്ചര്‍ ഹാള്‍, 5 റിസര്‍ച്ച് റൂം, എക്‌സാമിനേഷന്‍ ഹാള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.

2. ഒ.ടിബ്ലോക്ക്: കിഫ്ബിയിലൂടെ 81.50 കോടി രൂപ ചെലവവഴിച്ചാണ് ഒ.ടി ബ്ലോക്ക് നിര്‍മ്മിക്കുന്നത്. 7 നിലകളിലായി 14 ഓപ്പറേഷന്‍ തീയറ്ററുകളും, 145 കിടക്കകളും, 16 ഐ.സി.യു.കളും ഉള്‍പ്പെടും.

3. ഇമേജോളജി: 43.9കോടിയുടെ രൂപ ചെലവഴിച്ചാണ് പോര്‍ട്ടബിള്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫി, 4 അള്‍ട്രാസൗണ്ട് മെഷീന്‍, 2 സ്റ്റേഷനറി ഡിജിറ്റല്‍ റേഡിയോഗ്രാഫി മെഷീന്‍, എം.ആര്‍.ഐ. മെഷീന്‍, സി.റ്റി.ഡി.ആര്‍. യൂണിറ്റ്, പോര്‍ട്ടബിള്‍ എക്‌സ്‌റേ മെഷീന്‍ മൊബൈല്‍ ഡി.ആര്‍. യൂണിറ്റ് എന്നിവ സജ്ജമാക്കിയത്

4. കാത്ത്‌ലാബ്: നിലവിലുള്ള മൂന്ന് കാത്ത് ലാബുകള്‍ (ന്യൂറോ, കാര്‍ഡിയോളജി, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി), എസ്.എ.ടി.ആശുപത്രിയിലെ പീഡിയാട്രിക് കാത്ത് ലാബ് എന്നിവയ്ക്ക് പുറമേ 8.5 കോടി മുതല്‍മുടക്കി KHRWS കാത്ത്‌ലാബ് സ്ഥാപിച്ചു.

5. ന്യൂക്ലിയര്‍ മെഡിസിന്‍ സ്‌പെക്ട് സി.ടി: 7.67 കോടി മുടക്കി ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തില്‍ സ്‌പെക്ട് സി.ടി സ്ഥാപിച്ചു.

6. 128 സ്ലൈസ് സി.ടി. യൂണിറ്റ്: മറ്റ് സ്‌കാനിംഗ് മെഷീനുകള്‍ക്ക് പുറമേ 4.5 കോടി മുതല്‍ മുടക്കി 128 സ്ലൈസ് സി.ടി. യൂണിറ്റ് സ്ഥാപിച്ചു.

7. വിപുലീകരിച്ച പീഡിയാട്രിക് ന്യൂറോ വാര്‍ഡ്: 5.95 കോടി ചെലവഴിച്ച് എസ്.എ.ടി. ആശുപത്രിയില്‍ വിവിധ വാര്‍ഡുകള്‍ നവീകരിച്ചു. പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഏറ്റവും പുതിയ സൗകര്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ചു

8. വിപുലീകരിച്ച പീഡിയാട്രിക്ക് നെഫ്രോ വാര്‍ഡ്: ലോകോത്തര നിലവാരത്തില്‍ കൂടുതല്‍ കിടക്കകളും അത്യാധുനിക സൗകര്യങ്ങളോടും കൂടി പീഡിയാട്രിക് നെഫ്രോ വാര്‍ഡ് സജ്ജീകരിച്ചു.

9. പീഡിയാട്രിക് നെഫ്രോ ഡയാലിസിസ് യൂണിറ്റ്: അത്യാധുനിക സൗകര്യങ്ങളോട് കൂടി പീഡിയാട്രിക്ക് നെഫ്രോ ഡയാലിസിസ് യൂണിറ്റ് വിപുലീകരിച്ചു. കേരളത്തിലെ സ്വകാര്യ പൊതു മേഖലയില്‍ കുട്ടികള്‍ക്ക് മാത്രമായുള്ള ഹീമോഡയാലിസിസ് യൂണിറ്റും സജ്ജമാണ്.

10. പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ഡോസ്‌കോപ്പി യൂണിറ്റ്: പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിന് കീഴില്‍ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കുമായി 93.36 ലക്ഷം രൂപയുടെ അത്യാധുനിക ഉപകരണങ്ങളോടെ സര്‍ക്കാര്‍ മേഖലയിലെ സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ഡോസ്‌കോപ്പി യൂണിറ്റ് സജ്ജമാക്കി. പിജി കോഴ്‌സ് ആരംഭിക്കുന്നതിനായി പ്രൊഫസര്‍ തസ്തിക സൃഷ്ടിച്ചു.

11. മദര്‍ ന്യൂബോണ്‍ യൂണിറ്റ്: 1 കോടി ചെലവഴിച്ച് നവീന സൗകര്യങ്ങളോട് കൂടി മദര്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റ് സജ്ജമാക്കി. ഓക്‌സിജന്‍, CPAP, ഫോട്ടോതെറാപ്പി തുടങ്ങിയ ചികിത്സാ സൗകര്യങ്ങളും അമ്മമാര്‍ക്ക് കുഞ്ഞുങ്ങളോടൊപ്പം കഴിയാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

12. യൂറോഡൈനാമിക് സ്റ്റഡി സെന്റര്‍. 1.5 കോടി ചെലവഴിച്ച് യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലെ രോഗികള്‍ക്ക് രോഗ നിര്‍ണയത്തിനായി യൂറോ ഡയനാമിക്‌സ് സ്റ്റഡി സെന്റര്‍ ലാബ് ആരംഭിച്ചു.

13. ബ്രസ്റ്റ് മില്‍ക്ക് ബാങ്ക്: 19.5 ലക്ഷം ചെലവഴിച്ച് മുലപ്പാല്‍ ബാങ്ക് സജ്ജമാക്കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആരംഭിക്കുന്ന മൂന്നാമത്തെ മുലപ്പാല്‍ ബാങ്ക് കൂടിയാണിത്.

14. സ്‌കിന്‍ബാങ്ക്: 3.2 കോടി ചെലവഴിച്ച് ബേണ്‍സ് യൂണിറ്റിനോടൊപ്പം സ്‌കിന്‍ ബാങ്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി.

15. വെബ്‌സൈറ്റ്: ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമുള്ള വിവരങ്ങള്‍ എത്തിക്കുന്നതിന് വെബ്‌സൈറ്റ് സജ്ജമാക്കി. ഈ വെബ്‌സൈറ്റിലൂടെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ വിവരങ്ങള്‍ യഥാസമയം ലഭിക്കുന്നതിനുള്ള നോട്ടിഫിക്കേഷന്‍ സിസ്റ്റവും ഇന്‍ഡിക്കേറ്റ് ചെയ്തിട്ടുണ്ട്.
--

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറയാനാകില്ലെന്ന് കോടതി  (28 minutes ago)

നടി റിനിക്കെതിരെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്  (1 hour ago)

സി കെ ജാനു എന്‍ഡിഎ വിട്ടു  (1 hour ago)

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍  (2 hours ago)

ചൈനയില്‍ നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം  (2 hours ago)

വാഹനത്തിന് മുകളില്‍ ചാടിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ മിഠായി നീട്ടി രാഹുല്‍  (2 hours ago)

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന് കിരീടം  (3 hours ago)

ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സ്‌കൂളിലെത്തിയ അദ്ധ്യാപകന്റെ പണിപോയി  (4 hours ago)

ഫറോക്ക് താലൂക്ക് ആശുപത്രി: 23.5 കോടിയുടെ പുതിയ കെട്ടിടം ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (5 hours ago)

ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (5 hours ago)

അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്  (5 hours ago)

ഇരുട്ടിക്കൊലക്കേസ്, ഉദയകുമാറിന്റെ അമ്മയുടെ അവസ്ഥ  (6 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 180 കോടിയുടെ 15 പദ്ധതികള്‍  (6 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...  (6 hours ago)

സ്‌കൂളിലെ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍  (7 hours ago)

Malayali Vartha Recommends