കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം.... പത്തോളം പേര്‍ക്ക് പരുക്ക്

കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് എതിര്‍ദിശയില്‍ വന്ന മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. സ്വകാര്യ ബസിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസിനും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha