1008 ഭക്തരുമായി ഒരുമിച്ചിരുന്നുള്ള ശരണം വിളിക്കാൻ മുഖ്യൻ ; പാപം സമൂഹത്തില്‍ വിലയിപ്പിക്കുക ; കൂടെ അയ്യപ്പനെ വിറ്റു കുറച്ചു കോടികളും

ഒറ്റപ്പാലത്തു ഗണേശോത്സവത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ നടത്തിയ വെളിപ്പെടുത്തൽ ആണ് മുഖ്യമന്ത്രിയുടെ കുടുംബത്തിനു വലിയ അയ്യപ്പശാപമുണ്ടെന്നു കവടി നിരത്തി ജ്യോത്സ്യൻ പറഞ്ഞിട്ടുണ്ടെന്നും ഭാര്യ കമലയോടു പരിഹാരക്രിയകൾ നിർദേശിച്ചിട്ടുണ്ടെന്നും .പരിഹാരത്തിന്റെ ഭാഗമായാണോ അയ്യപ്പസംഗമം നടത്തുന്നത് എന്നറിയില്ലെന്ന് അവർ പറഞ്ഞു. ഇപ്പോൾ ഇതാ കേരളം നേരിടുന്ന മൊത്തം പ്രശ്‌നങ്ങള്‍ക്കും പരിഹാരമായാണ് അയ്യപ്പ സേവാ സംഗമം നടത്തുന്നതെന്ന് സൂചന എന്ന വാർത്ത പുറത്തു വിട്ടിരിക്കുകയാണ് ഒരു ഓൺലൈൻ പത്രം .
ജ്യോതിഷികള്‍ നല്‍കിയ കുറിപ്പ് പ്രകാരം ക്ലിഫ് ഹൗസിലെ ഗോശാല അടക്കം ഇതിന്റെ ഭാഗമാണ് . ശബരിമല കഷേത്ര ധര്‍മ്മത്തിനുണ്ടായ ഭംഗം മലം ശാസ്താവിന്റെ ശാപഫലം ശക്തമായിരിക്കുന്നു എന്നും ഈ ജന്മത്തില്‍ പാപങ്ങള്‍ മുജ്ജന്മ പുണ്യത്തെ പൂര്‍ണ്ണമായും ഹനിച്ചിപിക്കുന്നുവെന്നാണ് പറയുന്നത്. സദാ കറുപ്പ് ധരിക്കുക. അത് സാധ്യമല്ലെങ്കില്‍ കറുത്ത വാഹനത്തില്‍ സഞ്ചരിക്കണമെന്നും ഈ ചാരത്തിൽ പറയുന്നുണ്ട്. 1008 ഭക്തര്‍ ഒന്നിച്ചു കൂടി 12 മണിക്കൂര് തുടര്‍ച്ചയായ ശരണം വിളിയും പാപ പരിഹാരമാണ്. ലോകമെമ്പാടുമുള്ള ഭജന സംഘങ്ങള്‍ ഒന്നായി ഭജനം ചെയ്യുക. ഇത് ദോഷത്തെ ഭൂമിയില്‍ നിന്നും അകറ്റും. അഗോള സഹ-ഭജനം എന്നാണ് ഇതിന് പറയുന്നത്. യജമാനന്‍ തന്നെ ദോഷം പൂര്‍ണ്ണമായും അനുഭവിക്കുന്നതിന് പകരം, ഇത് സമൂഹത്തില്‍ വിലയിപ്പിക്കുക എന്നും പറയുന്നുണ്ട്.
ശ്രദ്ധിക്കേണ്ടത് അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമറിയിച്ച് ബിന്ദു സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ കത്ത് അവഗണിച്ചെന്നാണ് ബിന്ദു പറയുന്നത്. ആഗോള അയ്യപ്പ ഭക്തരെ ഒരുമിച്ചെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് അയ്യപ്പ സംഗമം നടത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. സംഗമത്തില്‍ എത്തുന്നവര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. സംഗമത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് വിവരം. അതും ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നും. ഇതോടെ ചാർത്തിൽ പറഞ്ഞിരിക്കുന്ന പോലെ മഹാപാപ പരിഹാരമെന്ന തരത്തില്‍ രണ്ടാം ദോഷ പരിഹാരമായി ഇതു മാറും.
അതിനിടെ ശബരിമല അയ്യപ്പനെ വില്‍പനയ്‌ക്കുവച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും പിണറായി സര്‍ക്കാരും. കോടികളുടെ നിക്ഷേപം സമാഹരിക്കലാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ ഗൂഢലക്ഷ്യം എന്നും ആരോപണം ഉയരുന്നുണ്ട്. നിക്ഷേപകരെയെത്തിക്കാന്‍ തയാറാക്കിയ ലോക കേരള സഭയുടെ കത്തും പണം നല്കുന്നവര്‍ക്കുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പാക്കേജ് വിവരങ്ങളും പുറത്ത്. ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്നും സര്‍ക്കാരിന് ഇതില്‍ പങ്കില്ലെന്നുമുള്ള വാദവും ഇതോടെ പൊളിഞ്ഞു.
നിക്ഷേപിക്കുന്നവര്‍ക്ക് ശബരിമലയില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്കിയാണ് പണപ്പിരിവിനു ദേവസ്വം ബോര്‍ഡ് പാക്കേജ് തയാറാക്കിയത്. ആഗോള അയ്യപ്പ സംഗമത്തിന്റെ ചര്‍ച്ചകള്‍ തുടങ്ങിയതിനു പിന്നാലെയാണ് പാക്കേജ് ഒരുക്കിയത്. ഡയമണ്ട്, പ്ലാറ്റിനം, ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ അഞ്ചു കാറ്റഗറിയിലാണ് പാക്കേജ്. മൂന്ന് കോടിക്കു മുകളില്‍ നിക്ഷേപിക്കുന്നവരെയാണ് ഡയമണ്ടില്‍ ഉള്‍പ്പെത്തിയിരിക്കുന്നത്. മണ്ഡല കാലത്ത് അഞ്ചു ദിവസവും മകരവിളക്ക്, വിഷു പൂജ, ഉത്സവം, മാസപൂജ എന്നീ സമയങ്ങളില്‍ ഒരു ദിവസം വീതവും സൗജന്യ താമസം. ശബരിമലയിലെത്തുമ്പോഴെല്ലാം അപ്പവും അരവണയും ഉള്‍പ്പെടുന്ന അഞ്ച് പ്രസാദക്കിറ്റും ഡയറിയും. പമ്പയില്‍ കാര്‍ പാര്‍ക്കിങ്ങും അനുവദിക്കും.
ഒരു കോടിക്കും മൂന്ന് കോടിക്കുമിടെ നിക്ഷേപിക്കുന്നവരെ പ്ലാറ്റിനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മണ്ഡല പൂജ കാലയളവില്‍ അഞ്ച് ദിവസത്തെ സൗജന്യ താമസമാണ് പകരം നല്കുക. ഇങ്ങനെ കോടികള്‍ ലക്ഷങ്ങളിലേക്കു കുറയുംതോറും ഗോള്‍ഡും സില്‍വറും ബ്രോണ്‍സുമാകും. ആറു മാസം മുമ്പാണ് ഈ പാക്കേജ് തയാറാക്കിയത്. പിന്നാലെയാണ് ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രവാസി നിക്ഷേപകരെ ലക്ഷ്യംവച്ചു മാത്രമാണ് ആഗോള അയ്യപ്പ സംഗമമെന്നതിന്റെ തെളിവും പുറത്തു വന്നതോടെ ശബരിമലയിലെ അയ്യപ്പ വിശ്വാസത്തെ വില്‍പനയ്‌ക്കുവയ്‌ക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമായി.
https://www.facebook.com/Malayalivartha