സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം..വീട് വാടകയ്‌ക്കെടുത്ത് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു..2016ൽ ൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് ഇയാൾ..

കണ്ണപുരം കീഴറയിലെ വാടക വീട്ടില്‍ ഉഗ്ര സ്‌ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. ഉഗ്രസ്‌ഫോടനത്തിന്റെ പ്രകമ്പനത്തില്‍ തൊട്ടടുത്ത വീടുകളിലെ ജനല്‍ വാതിലുകള്‍ക്കും ചുമരുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ഗോവിന്ദന്‍ കീഴറയെന്ന അദ്ധ്യാപകന്‍ അനൂപ് എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയ വീടാണിത്. മരിച്ചത് ചാലാട് സ്വദേശി മഹുമ്മദ് അഷാമാണ്.പയ്യന്നൂരില്‍ ഹാര്‍ഡ് വെയര്‍ നടത്തിവരികയാണെന്നാണ് എന്നാണ് അനൂപ് താമസിക്കും മുന്‍പെ പറഞ്ഞിരുന്നത്.
രണ്ടു പേരാണ് ഇവിടെ താമസിച്ചിരുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്‌ക്കെടുത്ത് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്‌ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങൾക്ക് വൻ തോതിൽ പടക്കം എത്തിക്കുന്ന ആളാണ് ആനൂപ്. മരിച്ചയാൾ ഇയാളുടെ തൊഴിലാളിയാണെന്നാണ് സൂചന. സ്‌ഫോടനം നടന്ന വീട്ടിൽ നിന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 2016ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.
'സംഭവത്തിൽ കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചത്.കണ്ണപ്പുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വാടകവീട്ടിൽ കഴിഞ്ഞ ഒരു വർഷമായി ഇവർ താമസിക്കുന്നുണ്ടെന്നാണ് വിവരം. ഉത്സവത്തിന് ആവശ്യമായ പടക്കങ്ങൾ നിർമ്മിക്കുന്നതിനുള്ള അസംസ്കൃതവസ്തുക്കൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്'- സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ് പറഞ്ഞു.കണ്ണപ്പുരം കീഴറയിലെ ഗോവിന്ദന്‍ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് സ്‌ഫോടനം നടന്നത്.
സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. വീടിനുള്ളില്‍ ശരീരാവശിഷ്ടങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്നാണ് വിവരം. വീട്ടില്‍ നിന്നും പൊട്ടാത്ത നാടന്‍ ബോംബുകള്‍ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്‌ക്വാഡും പരിശോധന നടത്തുന്നുണ്ട്.പയ്യന്നൂരിൽ സ്‌പെയർ പാർട്‌സ് കട നടത്തുന്നവരാണ് വീട്ടിൽ താമസിച്ചിരുന്നതെന്നാണ് വിവരം. ഇവരെക്കുറിച്ച് പ്രദേശവാസികൾക്ക് കൂടുതൽ അറിവില്ല. വീടിനുള്ളിൽ രണ്ടുപേരാണ് താമസിച്ചിരുന്നത്. രാത്രി എത്തുന്ന ഇവർ പുലർച്ചെ മടങ്ങാറാണ് പതിവ്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളിലും നാശനഷ്‌ടങ്ങളുണ്ടായി.
https://www.facebook.com/Malayalivartha