പുന്നമടക്കായലില്‍ ആവേശത്തിരകളുയര്‍ത്തി 71ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കം...ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്‌സ് ആരംഭിച്ചു...

ആവേശത്തിരകളുയര്‍ത്തി 71ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കം... ഉച്ചക്ക് 2 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പുന്നമടക്കായലില്‍ ആവേശത്തിരകളുയര്‍ത്തി 71ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് തുടക്കം. ഇരുട്ടുകുത്തി വള്ളങ്ങളുടെ ഹീറ്റ്‌സ് തുടങ്ങി. 21 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 75 വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്.
ഉച്ചക്ക് 2 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി പിഎ മുഹമ്മദ് റിയാസ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. സിംബാബ്വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാര്‍ ഇന്ദുകാന്ത് മോദിയും പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് ചുണ്ടന്‍ വള്ളങ്ങളുടെ പ്രാഥമിക മത്സരം.
വൈകുന്നേരം അഞ്ചരയോടെ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. കുറ്റമറ്റ സ്റ്റാര്‍ട്ടിങ്ങും ഫിനിഷിങ്ങും ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാനായി ഇത്തവണ വെര്‍ച്ചല്‍ ലൈനോടുകൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നിലവിലെ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് ഇത്തവണ ജയിച്ചാല്‍ ഡബിള്‍ ഹാട്രിക്ക് നേട്ടമാകും. കഴിഞ്ഞ തവണ നിസ്സാര സമയത്തിന് ട്രോഫി നഷ്ടപ്പെട്ട വില്ലേജ് ബോട്ട് ക്ലബ് കൈനകരി ഇത്തവണ വീണ്ടും വിയപുരം ചുണ്ടനിലാണ് തുഴയുന്നത്. യു ബി സി കൈനകരി, നിരണം ബോട്ട് ക്ലബ്, കുമരകം ടൗണ്‍ ബോട്ട് ക്ലബ്, ഇമ്മാനുവല്‍ ബോട്ട്ക്ല ബ്, തുടങ്ങിയ പ്രമുഖ ടീമുകളെല്ലാം ആവേശത്തിലാണ്.
"
https://www.facebook.com/Malayalivartha























