സൗഹൃദത്തിന്റെ അടുപ്പം മരണത്തിലും... ഒരേദിവസം ജനിച്ച്, അയല്‍വാസികളായി ജീവിച്ച മുത്തശ്ശിമാര്‍ ഒരേദിവസം യാത്രയായി

ഒരേദിവസം ജനിച്ച്, അയല്‍വാസികളായി ജീവിച്ച മുത്തശ്ശിമാര്‍ ഒരേദിവസം വിടചൊല്ലിയത് നാട്ടുകാര്‍ക്ക് അത്ഭുതമായി.പഞ്ചായത്ത് ആറാം വാര്‍ഡ് വള്ളക്കടവിന് കിഴക്ക് കരിങ്ങാട്ടംപിള്ളിയില്‍ ആനന്ദവല്ലിയമ്മയും (97) മണ്ണാരപ്പള്ളില്‍ കാന്തിമതിയമ്മയുമാണ് (97) ഇഴപിരിയാത്ത സൗഹൃദം മരണത്തിലും ഒന്നിപ്പിച്ചത്. ഒരേദിവസം ജനിച്ച്, അയല്‍വാസികളായി ജീവിച്ച മുത്തശ്ശിമാര്‍ ഒരേദിവസം വിടചൊല്ലിയത് നാട്ടുകാര്‍ക്ക് അത്ഭുതമായി.
വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ഇരുവരും വീട്ടില്‍തന്നെയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് ആനന്ദവല്ലിയമ്മ മരണപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ച കാന്തിമതിയമ്മയും വിടവാങ്ങി. രണ്ടുപേരും ജനിച്ചത് ഒരേദിവസമായിരുന്നു. ഇരുവരുടെയും ജനനസമയത്തിലുണ്ടായ സമയവ്യത്യാസം മാത്രമാണ് മരണസമയത്തും ഉണ്ടായത്.
ഇരുവരും അയല്‍വാസികളും ഉറ്റസുഹൃത്തുക്കളുമായിരുന്നു. വിവാഹ ശേഷം ചുരുങ്ങിയ നാളുകള്‍ അടുത്തടുത്ത പഞ്ചായത്തുകളിലായി ജീവിച്ചു. കാന്തിമതിയമ്മയെ മുഹമ്മ തണ്ണീര്‍മുക്കം സ്വദേശിയായിരുന്ന വാസുദേവന്‍ നായരും ആനന്ദവല്ലിയമ്മയെ മണ്ണഞ്ചേരി പാടകശ്ശേരില്‍ രാമന്‍പിള്ളയുമാണ് വിവാഹം ചെയ്തത്. കാന്തിമതിയമ്മയുടെ ആഗ്രഹപ്രകാരം മണ്ണഞ്ചേരിയിലേക്ക് സ്ഥിരതാമസമാക്കിയ വാസുദേവന്‍ നായര്‍ പിന്നീട് മണ്ണഞ്ചേരി സ്‌കൂളിനു സമീപം ചായക്കട ആരംഭിക്കുകയും ചെയ്തു. കര്‍ഷകനായിരുന്നു രാമന്‍പിള്ള. ഇരുവരും ഭാര്യാവീടിനു സമീപം തൊട്ടടുത്ത വീടുകളിലായി താമസവും ആരംഭിച്ചു. ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ മരണപ്പെട്ടു. ഒരുമാസം മുമ്പ് വരെ മുത്തശ്ശിമാര്‍ പരസ്പരം കണ്ടിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha