പൊടിക്കുണ്ട് സ്‌ഫോടനക്കേസിലും പ്രതിയായ അനൂപ് മാലിക്കിനെതിരെ കണ്ണൂർ സ്ഫോടനത്തിൽ കേസ് എടുത്ത് പോലീസ് ;വീട്ടില്‍ നിന്ന് പൊട്ടാത്ത ബോംബും കണ്ടെടുത്തു

കണ്ണൂർ കീഴറയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്‌ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പോലീസ് കേസെടുത്തു. സ്ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങൾക്ക് വലിയതോതിൽ പടക്കം എത്തിച്ചു നൽകുന്നയാളാണ് അനൂപ് എന്ന് പോലീസ് പറയുന്നു. മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്ന സൂചനയിലാണ് കേസെടുത്തിരിക്കുന്നത്. ഗോവിന്ദന്‍ കീഴറയെന്ന അദ്ധ്യാപകന്‍ അനൂപ് എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയ വീടാണിത്. 2016ലെ പൊടിക്കുണ്ട് സ്ഫോടനക്കേസ് ഉൾപ്പെടെ പല കേസുകളിലും പ്രതിയായ ആളാണ് അനൂപ്. മുമ്പത്തെ കേസുകളിൽ നിസാര വകുപ്പുകൾ ചേർത്ത് പോലീസ് ഇയാളെ രക്ഷിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. 2016ലെ കേസിന് പുറമെ അനധികൃത പടക്കം സൂക്ഷിച്ചതിന് 2009ലും 2013ലും വളപട്ടണം ഇയാളെ പിടികൂടിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളിൽ പറയുന്നു. പയ്യന്നൂരില്‍ ഹാര്‍ഡ് വെയര്‍ നടത്തിവരികയാണെന്നാണ് എന്നാണ് അനൂപ് താമസിക്കും മുന്‍പെ പറഞ്ഞിരുന്നത്.
മരിച്ചത് ചാലാട് സ്വദേശി മഹുമ്മദ് അഷാമാണ് എന്നാണ് പുറത്തു വരുന്ന വിവരം . ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, സ്ഫോടനം നടന്ന വീട്ടിൽ നിന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് പെട്ടാതെ കിടക്കുന്ന നാടന്‍ ബോംബുകള്‍ നിര്‍വീര്യമാക്കി. ഫോറന്‍സിക് വിഭാഗവും പരിശോധന തുടങ്ങി. വിവരമറിഞ്ഞ് നിരവധിയാളുകള്‍ ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ഉള്‍പ്പെടെ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. സമീപത്തെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഭിത്തിയില്‍ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തിയത്. കണ്ണൂര്‍, തളിപറമ്പ് എന്നിവടങ്ങളിലെ. ഫയര്‍ ഫോഴ്സും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തിവരികയാണ് രണ്ടു പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവര്‍ക്ക് അയല്‍വാസികളുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. രാത്രികാലങ്ങളില്‍ അപരിചിതരായ ചിലര്‍ ഇവിടെ വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അയല്‍വാസികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം എന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചന. എന്നാൽ പടക്ക നിർമാണ വസ്തുക്കൾ പൊട്ടിത്തെറിച്ചതാകാമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
സിപിഎം പാര്‍ട്ടി ഗ്രാമത്തിലാണ് പൊട്ടിത്തെറി. അതുകൊണ്ട് തന്നെ അതീവ രഹസ്യമായി അന്വേഷണം നടത്താനാണ് കണ്ണര്‍ പോലീസിന് മുകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം എന്നും പറയപ്പെടുന്നു. കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനുണ്ട്. അത് കൊണ്ട് തന്നെ ബോംബ് നിര്‍മ്മാണമാണോ നടന്നതെന്ന സംശയം വഹിളാ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
.
https://www.facebook.com/Malayalivartha