നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന് കിരീടം

71ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന്‍ ജേതാക്കളായി. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഫോട്ടോഫിനിഷിലാണ് വീയപുരം കിരീടം പിടിച്ചെടുത്തത്. വി.ബി.സി കൈനകരിയുടേതാണ് വീയപുരം ചുണ്ടന്‍. തുടക്കംമുതല്‍ വീയപുരം മുന്നിലായിരുന്നു. എന്നാല്‍ പിന്നീട് മേല്‍പ്പാടവും നടുഭാഗവും മുന്നോട്ട് വന്നെങ്കിലും അവസാനഘട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വീയപുരം ജേതാക്കളാകുകയായിരുന്നു.
21 ചുണ്ടന്‍ വള്ളങ്ങളാണ് ഇത്തവണ നെഹ്‌റു ട്രോഫിയില്‍ മത്സര രംഗത്തുണ്ടായിരുന്നത്. ആറ് ഹീറ്റ്‌സില്‍ നിന്ന് നാലു ടീമുകള്‍ കലാശപ്പോരിനിറങ്ങി. മൂന്നാംട്രാക്കില്‍ മേല്‍പ്പാടം , രണ്ടാംട്രാക്കില്‍ നിരണം, മൂന്നാംട്രാക്കില്‍ നടുഭാഗം ,നാലാംട്രാക്കില്‍ വീയപുരം എന്നിവയാണ് അണിനിരന്നത്. ഫലപ്രഖ്യാപനത്തെ കുറിച്ചുള്ള പരാതികള്‍ ഒഴിവാക്കാന്‍ ഇത്തവണ വെര്‍ച്വല്‍ ലൈനോടു കൂടിയ ഫിനിഷിംഗ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
https://www.facebook.com/Malayalivartha