അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്

അശ്ലീലച്ചുവയുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതിന് ക്രൈ നന്ദകുമാറിനെതിരെ കേസ്. കൊച്ചി സൈബര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 192, ഐടി നിയമത്തിലെ 67, 67എ വകുപ്പുകളാണ് നന്ദകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
നിയമവിരുദ്ധമായ പ്രവൃത്തിയിലൂടെ കലാപം ലക്ഷ്യമിട്ട് പ്രകോപനമുണ്ടാക്കുന്നതിന് എതിരെ ചുമത്തുന്ന വകുപ്പാണ് ബിഎന്‍എസിലെ 192 വകുപ്പ്.
ഇന്നലെ യൂട്യൂബിലും സമൂഹ മാധ്യമങ്ങളിലും പങ്കുവച്ച വീഡിയോ ആണ് കേസിനു കാരണമെന്നു സൈബര്‍ പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു. അശ്ലീല ചുവയും ലൈംഗിക ഉള്ളടക്കത്തോടു കൂടിയതുമായ വിഡിയോ പ്രചരിപ്പിച്ചു എന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പ്രകടിപ്പിച്ച അഭിപ്രായങ്ങളോടുള്ള പ്രതികരണമെന്ന മട്ടിലാണ് വീഡിയോ. രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ മുഖ്യമന്ത്രി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചെന്നാണ് ആരോപണങ്ങള്‍. സോളര്‍ കേസ് പ്രതിയായ വനിതയുമായി ബന്ധപ്പെടുത്തിയും വിഡിയോയില്‍ പരാമര്‍ശങ്ങളുണ്ട്.
https://www.facebook.com/Malayalivartha