Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...


അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...


ഏറ്റവും വലിയ നഗരമായ ഗസ്സ സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടുകയാണ്.. ഇനി മുതല്‍ ഗസ്സ നഗരം ഒഴിച്ചുള്ളയിടങ്ങളില്‍ ചെറിയ ആക്രമണ ഇടവേളകള്‍ തുടരും..


സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം..വീട് വാടകയ്‌ക്കെടുത്ത് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു..2016ൽ ൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് ഇയാൾ..


യുഎസിൽ നടുറോഡിൽ ആയോധനാഭ്യാസം..സിഖ് യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു.. ഇരുവശവും മൂർച്ചയുള്ള ‘ഖണ്ഡ’ ആണ് ഗുർപ്രീതിന്റെ പക്കലുണ്ടായിരുന്നത്..

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍

30 AUGUST 2025 08:58 PM IST
മലയാളി വാര്‍ത്ത

ഈ വര്‍ഷത്തെ ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് ആറുമണിക്ക് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, തമിഴ് നടന്‍ ജയം രവി എന്നിവര്‍ മുഖ്യാതിഥികളാകും.

ദീപാലങ്കാരവും ഘോഷയാത്രയും കലാപരിപാടികളും ഉള്‍പ്പെടെ മുന്‍വര്‍ഷങ്ങളേക്കാള്‍ വിപുലമായി ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഗീത, നൃത്ത, വാദ്യഘോഷങ്ങളോടെ സെപ്റ്റംബര്‍ ഒമ്പത് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനത്തിന് ശേഷം നിശാഗന്ധിയില്‍ മ്യൂസിക്ക് നൈറ്റ് അരങ്ങേറും.

കേരളത്തിന്റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങള്‍ക്കൊപ്പം ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളും ഓണം വാരാഘോഷത്തിന് മാറ്റുകൂട്ടും. സെന്‍ട്രല്‍ സ്‌റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീന്‍ ഫീല്‍ഡ്, ശംഖുമുഖം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിളളി സംസ്‌കൃതി ഭവന്‍, മ്യൂസിയം കോമ്പൗണ്ട് തുടങ്ങി 33 വേദികളിലാണ് കലാപരിപാടികള്‍ അരങ്ങേറുക. ആയിരക്കണക്കിന് കലാകാരന്മാര്‍ ഇതില്‍ ഭാഗമാകും. വര്‍ക്കല ടൂറിസം കേന്ദ്രത്തിലും നെടുമങ്ങാടും വിപുലമായ പരിപാടികള്‍ അരങ്ങേറുമെന്നും മന്ത്രി പറഞ്ഞു.

ഓണാഘോഷത്തോട് അനുബന്ധിച്ച് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് നടക്കുന്ന പ്രദര്‍ശന വടംവലിയില്‍ എം എല്‍ എമാര്‍, കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, സെക്രട്ടേറിയറ്റ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നഗരത്തിലെ ദീപാലങ്കാരം, മീഡിയ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകിട്ട് 6.30 ന് നടക്കും. പ്രമോദ് പയ്യന്നൂര്‍, ജി.എസ്.പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കേരളീയ കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌കാരത്തിന് നിശാഗന്ധി വേദിയാകും.

സംഗീത സംവിധായകന്‍ ശരത്തിന്റെ സംഗീതനിശയും മനോ, ചിന്മയീ, വിനീത് ശ്രീനിവാസന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവരുടെ സംഗീതപരിപാടികളും സുരാജ് വെഞ്ഞാറമൂടിന്റെ മെഗാഷോയും നിശാഗന്ധിയില്‍ നടക്കും. നരേഷ് അയ്യര്‍, ബിജു നാരായണന്‍, കല്ലറ ഗോപന്‍, സുധീപ് കുമാര്‍, വിധു പ്രതാപ്, നജിം അര്‍ഷാദ്, രമ്യ നമ്പീശന്‍, രാജേഷ് ചേര്‍ത്തല, നിത്യ മാമ്മന്‍, പുഷ്പവതി എന്നിവരുടെ സംഗീത പരിപാടികള്‍ വിവിധ വേദികളിലായി അരങ്ങേറും. ഇതിനു പുറമേ വിവിധ വേദികളിലായി മ്യൂസിക്ക് ബാന്‍ഡുകളുടെ അവതരണവും കോമഡി മെഗാ ഷോകളും നൃത്തപരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലും പൂജപ്പുര മൈതാനത്തുമായി വിവിധ മാധ്യമ സ്ഥാപനങ്ങളുടെ പരിപാടികള്‍ നടക്കും.

ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ച് വെള്ളയമ്പലം മുതല്‍ കിഴക്കേക്കോട്ട വരെ നടക്കുന്ന വര്‍ണ്ണശബളമായ ഘോഷയാത്ര സെപ്റ്റംബര്‍ ഒമ്പതിന് വൈകിട്ട് മാനവീയം വീഥിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ എം എല്‍ എമാരായ വി കെ പ്രശാന്ത്, ഐ ബി സതീഷ്, ടൂറിസം വകുപ്പ് സെക്രട്ടറി കെ ബിജു, ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി വി സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാഘോഷം കെഎസ്ആര്‍ടിസി ബസില്‍ അടിച്ചുപൊളിച്ച് വിദ്യാര്‍ഥികള്‍: ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ കൊണ്ടുപോയി  (4 hours ago)

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (4 hours ago)

കൃഷിഭവനില്‍ നടന്ന യോഗത്തിനിടയില്‍ എത്തിയ അധിഥി; മേശപ്പുറത്തും ചാടി കയറിയും കൃഷിഭവനില്‍ നിന്ന് ഇറങ്ങിയോടിയുമാണ് ആളുകള്‍  (5 hours ago)

അഞ്ച് ദിവസം കൊണ്ട് സപ്ലൈകോ നേടിയത് 72 കോടി രൂപയുടെ വിറ്റുവരവ്  (5 hours ago)

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറയാനാകില്ലെന്ന് കോടതി  (6 hours ago)

നടി റിനിക്കെതിരെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്  (7 hours ago)

സി കെ ജാനു എന്‍ഡിഎ വിട്ടു  (7 hours ago)

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍  (7 hours ago)

ചൈനയില്‍ നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം  (8 hours ago)

വാഹനത്തിന് മുകളില്‍ ചാടിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ മിഠായി നീട്ടി രാഹുല്‍  (8 hours ago)

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന് കിരീടം  (8 hours ago)

ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സ്‌കൂളിലെത്തിയ അദ്ധ്യാപകന്റെ പണിപോയി  (10 hours ago)

ഫറോക്ക് താലൂക്ക് ആശുപത്രി: 23.5 കോടിയുടെ പുതിയ കെട്ടിടം ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (11 hours ago)

അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്  (11 hours ago)

Malayali Vartha Recommends