Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...


അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...


ഏറ്റവും വലിയ നഗരമായ ഗസ്സ സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടുകയാണ്.. ഇനി മുതല്‍ ഗസ്സ നഗരം ഒഴിച്ചുള്ളയിടങ്ങളില്‍ ചെറിയ ആക്രമണ ഇടവേളകള്‍ തുടരും..


സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം..വീട് വാടകയ്‌ക്കെടുത്ത് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു..2016ൽ ൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് ഇയാൾ..


യുഎസിൽ നടുറോഡിൽ ആയോധനാഭ്യാസം..സിഖ് യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു.. ഇരുവശവും മൂർച്ചയുള്ള ‘ഖണ്ഡ’ ആണ് ഗുർപ്രീതിന്റെ പക്കലുണ്ടായിരുന്നത്..

ഫറോക്ക് താലൂക്ക് ആശുപത്രി: 23.5 കോടിയുടെ പുതിയ കെട്ടിടം ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

30 AUGUST 2025 05:48 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന ബഹുമുഖ വികസന പദ്ധതികളുടെ ഭാഗമായി ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ബഹുനില മന്ദിരം ആഗസ്റ്റ് 31ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സ്വാഗതം ആശംസിക്കും. എം.കെ. രാഘവന്‍ എംപി മുഖ്യാതിഥിയാകും. മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാന ആരോഗ്യ മേഖലയില്‍ നടന്നു വരുന്ന വലിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഫറോക്ക് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കിഫ്ബി വഴി 23.5 കോടി രൂപ ചെലവഴിച്ചാണ് 47,806 ചതുരശ്ര അടി വിസ്തൃതിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. വിവിധ സ്‌പെഷ്യാലിറ്റികള്‍, ഓപ്പറേഷന്‍ തിയേറ്ററുകള്‍, ലാബുകള്‍ തുടങ്ങിയ അതിനൂതനമായ സൗകര്യങ്ങളോടെ രോഗി പരിചരണം ഉറപ്പാക്കുന്ന ആശുപത്രിയില്‍ ഒരേസമയം 103 രോഗികളെ കിടത്തി ചികിത്സിക്കാന്‍ കഴിയും. ഓക്‌സിജന്‍ പ്ലാന്റ്, ട്രോമാ കെയര്‍ യൂണിറ്റ്, അത്യാഹിത വിഭാഗം, ഓപ്പറേഷന്‍ തിയേറ്ററുകള്‍ തുടങ്ങിയവ പുതിയ ആശുപത്രിയുടെ ഭാഗമായി വരുന്നുണ്ട്. പുതിയ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

താഴത്തെ നിലയില്‍ ജനറേറ്റര്‍ റൂം, എയിഡ് പോസ്റ്റ്, ട്രയേജ്, വിവിധ ഒപികള്‍, ഇഞ്ചക്ഷന്‍, നെബുലൈസേഷന്‍ റൂം, മൈനര്‍ ഒടി, എക്‌സ്‌റേ, ഫാര്‍മസി സ്‌റ്റോര്‍, ഒപ്ടിയോമെട്രി റൂം, നഴ്‌സിംഗ് സ്‌റ്റേഷന്‍, കാരുണ്യ ഇന്‍ഷുറന്‍സ് കൗണ്ടര്‍ എന്നിവയും ഒന്നാം നിലയില്‍ ആധുനിക ലബോറട്ടറി, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, സെന്‍ട്രല്‍ ലബോറട്ടറികളായ മൈക്രോബയോളജി, ബയോകെമിസ്ട്രി, ഹെമറ്റോളജി, ബ്ലഡ് സ്‌റ്റോറേജ്, വിവിധ ഒപികള്‍ എന്നിവയും രണ്ടാമത്തെ നിലയില്‍ 45 കിടക്കകളുള്ള പുരുഷന്മാരുടെ വാര്‍ഡ്, നഴ്‌സിംഗ് സ്‌റ്റേഷന്‍, സ്‌റ്റോര്‍ റൂം, മൂന്നാമത്തെ നിലയില്‍ 45 കിടക്കകളുള്ള സ്ത്രീകളുടെ വാര്‍ഡ്, സ്‌റ്റോര്‍ റൂം, എന്നിവയും ഏറ്റവും മുകളിലെ നിലയില്‍ ഒഎച്ച് ഫയര്‍ ടാങ്ക്, ഫഌ് ടാങ്ക്, ഡൊമസ്റ്റിക് ടാങ്ക്, സോളാര്‍ പ്ലാന്റ് എന്നിവയുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാഘോഷം കെഎസ്ആര്‍ടിസി ബസില്‍ അടിച്ചുപൊളിച്ച് വിദ്യാര്‍ഥികള്‍: ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ കൊണ്ടുപോയി  (3 hours ago)

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (4 hours ago)

കൃഷിഭവനില്‍ നടന്ന യോഗത്തിനിടയില്‍ എത്തിയ അധിഥി; മേശപ്പുറത്തും ചാടി കയറിയും കൃഷിഭവനില്‍ നിന്ന് ഇറങ്ങിയോടിയുമാണ് ആളുകള്‍  (4 hours ago)

അഞ്ച് ദിവസം കൊണ്ട് സപ്ലൈകോ നേടിയത് 72 കോടി രൂപയുടെ വിറ്റുവരവ്  (4 hours ago)

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറയാനാകില്ലെന്ന് കോടതി  (5 hours ago)

നടി റിനിക്കെതിരെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്  (6 hours ago)

സി കെ ജാനു എന്‍ഡിഎ വിട്ടു  (6 hours ago)

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍  (7 hours ago)

ചൈനയില്‍ നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം  (7 hours ago)

വാഹനത്തിന് മുകളില്‍ ചാടിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ മിഠായി നീട്ടി രാഹുല്‍  (7 hours ago)

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന് കിരീടം  (7 hours ago)

ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സ്‌കൂളിലെത്തിയ അദ്ധ്യാപകന്റെ പണിപോയി  (9 hours ago)

ഫറോക്ക് താലൂക്ക് ആശുപത്രി: 23.5 കോടിയുടെ പുതിയ കെട്ടിടം ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (10 hours ago)

ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്  (10 hours ago)

Malayali Vartha Recommends