Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറയാനാകില്ലെന്ന് കോടതി

30 AUGUST 2025 10:34 PM IST
മലയാളി വാര്‍ത്ത

നിലവില്‍ നിയമപരമായി ഒരു വിവാഹബന്ധത്തിലുള്ള സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. 2016 മുതല്‍ 2025 വരെയുള്ള കാലഘട്ടത്തില്‍ പരാതിക്കാരിയുമായി ലൈംഗികബന്ധം പുലര്‍ത്തിയെന്നാണ് ആരോപണം. 2025 ജൂലായ് വരെ യുവതിയും ഇയാളും ഒരുമിച്ചാണ് താമസിച്ചിരുന്നതെന്ന് പരാതിയില്‍ പറയുന്നുണ്ട്.

അതേസമയം, ഹര്‍ജിക്കാരനായ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഈ വര്‍ഷം ജനുവരിയില്‍ മറ്റൊരു വിവാഹം കഴിച്ചുവെന്നും പരാതിക്കാരി പറയുന്നുണ്ട്. അങ്ങനെ ഒരു ആരോപണം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹവാഗ്ദാനം നല്‍കി ഒരുമിച്ച് താമസിച്ച സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതിക്ക് ജാമ്യം നല്‍കിക്കൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റേതാണ് നിരീക്ഷണം.

പൊലീസ് സബ് ഇന്‍സ്‌പെക്ടറായ ഹര്‍ജിക്കാരനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത് ഗൗരവമുള്ള ആരോപണങ്ങളാണ്. എന്നാല്‍ ഒരു വിവാഹബന്ധത്തില്‍ നിന്ന് നിയമപരമായി വേര്‍പ്പെടാതെ നില്‍ക്കുന്ന സ്ത്രീയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പീഡിപ്പിച്ചുവെന്നത് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

പരാതിക്കാരി ഇതിനകം മറ്റൊരാളുമായി വിവാഹിതയാണെന്നും, അവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും ആ വിവാഹം നിയമപരമായി വേര്‍പെടുത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി വിധിയും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും, ഹര്‍ജിക്കാരനെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എടിഎംവഴി തുക പിന്‍വലിക്കാനും യുപിഐവഴി ഇടപാടുകള്‍ നടത്താനും കഴിയും...  (2 minutes ago)

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഓണം ...  (25 minutes ago)

കൊന്നിട്ട് പോടാ,വാലിൽ ജീവനിടും..!! ഷാജന്‍ സ്‌കറിയയെ കൊല്ലാൻ ചീറി അവർ പ്രതി AKG സെന്ററിൽ..!  (29 minutes ago)

അനൂപ് മാലിക്ക് പിടിയിലായത്  (49 minutes ago)

ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ബഹുനില മന്ദിരം  (1 hour ago)

സന്താനങ്ങളില്‍ നിന്ന് സന്തോഷവും മാനസികമായ...  (1 hour ago)

നൊവാക് ജൊകോവിച്ച് കുതിക്കുന്നു  (1 hour ago)

എല്ലാ റേഷന്‍ കടകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും..  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്ക് കല്ലിടും...  (2 hours ago)

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്  (2 hours ago)

ഫോണ്‍കോളിന് പ്രസിഡന്റ് സെലന്‍സ്‌കിയ്ക്ക് നന്ദി...  (2 hours ago)

ഷി ജിന്‍പിങിനും നരേന്ദ്ര മോദിക്കും ഇടയിലെ ചര്‍ച്ച ഇന്ന്  (2 hours ago)

ഓണാഘോഷം കെഎസ്ആര്‍ടിസി ബസില്‍ അടിച്ചുപൊളിച്ച് വിദ്യാര്‍ഥികള്‍: ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ കൊണ്ടുപോയി  (9 hours ago)

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

കൃഷിഭവനില്‍ നടന്ന യോഗത്തിനിടയില്‍ എത്തിയ അധിഥി; മേശപ്പുറത്തും ചാടി കയറിയും കൃഷിഭവനില്‍ നിന്ന് ഇറങ്ങിയോടിയുമാണ് ആളുകള്‍  (9 hours ago)

Malayali Vartha Recommends