അഞ്ച് ദിവസം കൊണ്ട് സപ്ലൈകോ നേടിയത് 72 കോടി രൂപയുടെ വിറ്റുവരവ്

ഓണത്തിനായി ജില്ലാ ഫെയറുകള്‍ ആരംഭിച്ച ആഗസ്റ്റ് 25 മുതല്‍ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്. ഇതില്‍ ജില്ലാ ഫെയറുകളില്‍ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിലേറെയാണ്.
ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകള്‍ സന്ദര്‍ശിച്ചത്. ആഗസ്റ്റ് മാസത്തില്‍ 29 വരെ ആകെ 270 കോടി രൂപയുടെ വിറ്റു വരവുണ്ടായി. ഇതില്‍ 125 കോടി സബ്‌സിഡി ഇനങ്ങളുടെ വില്പന വഴിയാണ്. ഈ മാസം ആകെ 42 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോയില്‍ എത്തിയത്.
ആഗസ്റ്റ് 25, 26 തീയതികളിലാണ് വിവിധ ജില്ലകളില്‍ സപ്ലൈകോ ജില്ലാ ഓണം ഫെയറുകള്‍ ആരംഭിച്ചത്. ഓഗസ്റ്റ് 27ന് ഇന്നേവരെയുള്ളതില്‍ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വില്പനയായ 15.7 കോടി കടന്നു. ഇന്നലെ ഓഗസ്റ്റ് 29ന് ആ റെക്കോര്‍ഡ് ഭേദിച്ച് പ്രതിദിന വില്പന 17.91 കോടിയായി. 41,30,418 ഉപഭോക്താക്കളാണ് സപ്ലൈകോയുടെ വില്പനശാലകള്‍ ഇന്നലെ സന്ദര്‍ശിച്ചത്.
https://www.facebook.com/Malayalivartha