സമഗ്രമാറ്റത്തിനൊരുങ്ങി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍

പിഎഫ് അംഗങ്ങള്‍ക്ക് വേഗത്തിലും ലളിതമായും ഇടപാടുകള്‍ നടത്താന്‍ സമഗ്രമാറ്റത്തിന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ)
എടിഎംവഴി തുക പിന്‍വലിക്കാനും യുപിഐവഴി ഇടപാടുകള്‍ നടത്താനും കഴിയുന്ന വിധം വലിയ മാറ്റത്തിനാണ് തയ്യാറെടുക്കുന്നത്. ഇപിഎഫ്ഒ 3.0 എന്ന പരിഷ്‌കാരം ഈ വര്‍ഷം നടപ്പാകുമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം സഞ്ജീവ് സന്യാല്‍ എക്‌സില്‍ കുറിച്ചു.
പ്രോവിഡന്റ് ഫണ്ട് സേവനങ്ങള്‍ വേഗത്തിലും കൂടുതല്‍ സുതാര്യമായും അംഗങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ലക്ഷ്യം. ഈ വര്‍ഷം ജൂണില്‍ തുടങ്ങാന്‍ ലക്ഷ്യമിട്ടെങ്കിലും നടപ്പായില്ല. ആധാറുമായും ബാങ്ക് അക്കൗണ്ടുമായും യുഎഎന്‍ (യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍)ബന്ധിപ്പിക്കുകവഴി പിഎഫില്‍ നിന്നുള്ള തുക എടിഎം വഴിയും യുപിഐ വഴിയും പിന്‍വലിക്കാനാകും.
ഇപിഎഫ്ഒയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം. പണം പിന്‍വലിക്കല്‍, വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യല്‍ തുടങ്ങി എല്ലാ സേവനങ്ങളും ഓണ്‍ലൈനായി.
ഒടിപി പരിശോധനയിലൂടെ ഓണ്‍ലൈനായി എന്തെങ്കിലും തിരുത്തലുകള്‍ വരുത്താനോ അപ്ഡേറ്റ് ചെയ്യാനോ കഴിയും. ക്ലെയിമിന്റെ നില തത്സമയം ട്രാക്ക് ചെയ്യാവുന്നതാണ്.
*അംഗം മരിച്ചാല്‍ നോമിനിക്ക് ക്ലെയിം നല്‍കുന്ന പ്രക്രിയ എളുപ്പമാകും. ഇപിഎഫ്ഒ 3.0 പ്രകാരം പ്രായപൂര്‍ത്തിയാകാത്തവരുടെ കാര്യത്തില്‍ രക്ഷാകര്‍തൃസര്‍ട്ടിഫിക്കറ്റ് നോമിനി സമര്‍പ്പിക്കേണ്ട. അംഗത്തിന്റെ കുടുംബങ്ങള്‍ക്ക് വേഗത്തില്‍ സാമ്പത്തികസഹായം പിഎഫ് അക്കൗണ്ടിന്റെ എല്ലാ വിവരങ്ങളും ഒറ്റ ക്ലിക്കില്‍ മൊബൈലില്‍ ലഭ്യമാകും. പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിച്ച തുക, പിന്‍വലിച്ച തുക, പലിശ കണക്കുകൂട്ടല്‍, ക്ലെയിമിന്റെ നില എന്നിവ ലഭ്യമാകുകയും ചെയ്യും.
അതേസമയം അത്യാവശ്യസാഹചര്യങ്ങളില്‍ ഓട്ടോ ക്ലെയിം സെറ്റില്‍മെന്റ് വഴി പിഎഫില്‍ നിന്ന് തുക പിന്‍വലിക്കുന്നതിനുള്ള പരിധി ഒരു ലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷം രൂപയാക്കി. വിദ്യാഭ്യാസം, രോഗാവസ്ഥ, വിവാഹം, വീടുനിര്‍മാണം തുടങ്ങിയ സാഹചര്യങ്ങളില്‍ ഉദ്യോഗസ്ഥ ഇടപെടലില്ലാതെ നേരിട്ട് പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് ഉയര്‍ത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha