വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്....

എണ്ണകമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 51.50 രൂപയാണ് കമ്പനികള്‍ കുറച്ചത്. പുതിയ വില സെപ്തംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും.
തുടര്‍ച്ചയായ മൂന്നാം മാസമാണ് എണ്ണ കമ്പനികള്‍ വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില കുറക്കുന്നത്. വില കുറഞ്ഞതോടെ കൊച്ചിയില്‍ വാണിജ്യപാചകവാതക സിലിണ്ടിറിന്റെ വില 1587 രൂപയായി കുറച്ചത്. ആഗസ്റ്റില്‍ പാചകവാതക സിലിണ്ടിറിന് എണ്ണകമ്പനികള്‍ 33.50 രൂപ കുറച്ചിരുന്നു. ജൂലൈയില്‍ 58.50 രൂപയും എണ്ണകമ്പനികള്‍ കുറച്ചിരുന്നു.
അതേസമയം, 14.2 കിലോ ഗ്രാമിന്റെ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വിലയില്‍ എണ്ണകമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ജൂണില്‍ എണ്ണകമ്പനികള്‍ വാണിജ്യപാചകവാതക സിലിണ്ടറിന് 24 രൂപ കുറച്ചിരുന്നു.എന്നാല്‍, ഏപ്രിലില്‍ ഏഴ് രൂപയുടെ കുറവ് വരുത്തിയ കമ്പനികള്‍ മാര്‍ച്ചില്‍ വില കൂട്ടുകയും ചെയ്തിരുന്നു. വാണിജ്യപാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞത് ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ഗുണകരമാവുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha