അനധികൃത സ്വത്ത് സമ്പാദനം കേസ് 27 ന് മാറ്റി

മുന്‍ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് സെപ്റ്റംബര്‍ 27 ന് മാറ്റി. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എ. മനോജാണ് കേസ് മാറ്റി വച്ചത്.
സെപ്റ്റംബര്‍ 12 വരെ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിനാലാണ് വിചാരണ കോടതി ഉത്തരവ്. അജിത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് കേസ് നേരിട്ട് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ആഗസ്റ്റ് 14 ന് ഉത്തരവിടുകയും വാദിയായ നെയ്യാറ്റിന്‍കര. പി.നാഗരാജിന്റ മൊഴി 30 ന് (ശനിയാഴ്ച ) രേഖപ്പെടുത്താനായി നാഗരാജിനോട് ഹാജരാകാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.
ഈ ഉത്തരവ് റദ്ദാക്കണമെന്നും ഇടക്കാല സ്റ്റേ വേണമെന്നുമാവശ്യപ്പെട്ട് അജിത് കുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ബദറുദീന്‍ 12 വരെ വിചാരണ കോടതി നടപടികള്‍ സ്റ്റേ ചെയ്തത്. തനിക്കെതിരായ ഹര്‍ജിയില്‍ വിചാരണ കോടതി വാദിയുടെ മൊഴിയെടുക്കണമെങ്കില്‍ അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 19 (1) പ്രകാരം സര്‍ക്കാരിന്റെ മുന്‍ കൂര്‍ അനുമതി വാദിയായ നാഗരാജ് വാങ്ങണമെന്നാണ് അജിത് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.
അതേ സമയം വകുപ്പ് 19 (1) സര്‍ക്കാര്‍ അനുമതി വിചാരണ കോടതി മൊഴിയെടുപ്പ്, തെളിവുകള്‍ സ്വീകരിക്കല്‍, രേഖകള്‍ വിളിച്ചു വരുത്തി പരിശോധിക്കല്‍, റിപ്പോര്‍ട്ട് തേടല്‍ എന്നിവയ്ക്ക് ആവശ്യമില്ലെന്നും തെളിവെടുപ്പിന് ശേഷം '' കോഗ്‌നിസന്‍സ് ''(കലണ്ടര്‍ കേസ് രജിസ്റ്റര്‍ ചെയ്യല്‍) കേസ് എടുക്കല്‍ സമയത്ത് വിചാരണ കോടതി ആവശ്യപ്പെടുന്ന സമയം സര്‍ക്കാര്‍ അനുമതി വാങ്ങിയാല്‍ മതിയെന്നുമാണ് നാഗരാജ് കൗണ്ടര്‍ സ്റ്റേറ്റ്‌മെന്റ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.
"
https://www.facebook.com/Malayalivartha