തിരിച്ചുവരവിനൊരുങ്ങി ഡബ്ള്‍ഡക്കര്‍ ബസുകള്‍... രാജ്യതലസ്ഥാന രാജപാതകളിലേക്ക് ഡബ്ള്‍ഡക്കര്‍ ബസുകള്‍ വരുന്നു...

രാജ്യതലസ്ഥാന രാജപാതകളിലേക്ക് ഡബ്ള്‍ഡക്കര്‍ ബസുകള്‍ വരുന്നു. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുനില ബസുകളുടെ തിരിച്ചുവരവ്. 1989ല്‍ പുറത്തിറക്കിയ ബസുകളുടെ കാലപ്പഴക്കം മൂലമായിരുന്നു നിരത്തുകളില്‍ നിന്ന് പിന്‍വലിച്ചതെങ്കിലും തിരിച്ചുവരവ് ആര്‍ഭാടമായി തന്നെയായിരിക്കുമെന്നാണ് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ അഭിപ്രായം.
നാട്ടുകാര്‍ക്കും പ്രകൃതിക്കും അനുയോജ്യമാകും വിധം ഇലക്ട്രിക് ബസുകളുമായാണ് അശോക് ലേലാന്‍ഡ് എത്തുന്നത്. ഡല്‍ഹിയിലെ തിരഞ്ഞെടുത്ത റൂട്ടുകളിലൂടെയാണ് ബസ് സര്‍വിസ് ഉണ്ടാവുക. ആദ്യ ഘട്ടമെന്ന നിലയില്‍ അശോക് ലേലാന്‍ഡ് ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന് സിഎസ്ആര്‍ ഫണ്ടില്‍നിന്ന് ആദ്യ ബസ് നല്‍കി.
അടുത്ത രണ്ടു ബസുകള്‍ കൂടി ഉടനെത്തുമെന്നും മന്ത്രി അറിയിച്ചു. ഇരുനിലബസുകളുടെ വരവ് ഡല്‍ഹിയുടെ രാജവീഥികളെ കൂടുതല്‍ മനോഹരമാക്കും. പക്ഷേ ഫൈ്‌ല ഓവറുകളും മരക്കമ്പുകളും വൈദ്യുതി ലൈനുകളും ബസ് യാത്രക്ക് തടസ്സമാവുമെങ്കിലും അതൊഴിവാക്കിയുളള റൂട്ടുകളാവും തിരഞ്ഞെടുക്കുക. ബസിന്റെ രണ്ടാം നിലയിലിരുന്നുള്ള ഡല്‍ഹി മാര്‍ക്കറ്റുകളുടെ കാഴ്ച മനോഹരമാണ്.
https://www.facebook.com/Malayalivartha