ഓണവാരാഘോഷത്തിന് സമാപനം കുറിച്ചുള്ള ഘോഷയാത്ര സെപ്തംബര്‍ 9ന് ഗവര്‍ണര്‍ അര്‍ലേക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കും..

ഓണവാരാഘോഷത്തിന് സമാപനം കുറിച്ചുള്ള ഘോഷയാത്ര സെപ്തംബര്‍ 9ന് ഗവര്‍ണര്‍ അര്‍ലേക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കും. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഗവര്‍ണര്‍ ഇന്ന് രാത്രി ഗോവയില്‍ നിന്ന് തിരിച്ചെത്തും.
നാളെ മന്ത്രിമാരായ വി.ശിവന്‍കുട്ടി,പി.എ. മുഹമ്മദ് റിയാസ്,ജി.ആര്‍. അനില്‍ എന്നിവര്‍ നേരിട്ട് രാജ്ഭവനിലെത്തെി ഔദ്യോഗികമായി ക്ഷണിക്കും. ഗവര്‍ണര്‍ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. രാജ്ഭവനില്‍ നിന്ന് ഇത് സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ട്.
അതേസമയം ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ ഗവര്‍ണറെ ക്ഷണിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ക്ഷണിക്കില്ല എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ടൂറിസം വകുപ്പ് ഡയറക്ടര്‍ ചടങ്ങിലേക്ക് ഗവര്‍ണറെ ഔദ്യോഗികമായി ക്ഷണിക്കാന്‍ അനുമതി തേടി കത്തയച്ചിട്ടുണ്ട്. ഇതിന്‍ പ്രകാരം ചൊവ്വ വൈകുന്നേരം നാലിന് കൂടിക്കാഴ്ചക്ക് അനുമതി നല്‍കി ഗവര്‍ണറുടെ ഓഫീസ് വാട്ട്സാപ് വഴി മറുപടി നല്‍കി.
"
https://www.facebook.com/Malayalivartha