ഞാനെന്തോ കൊലപാതകമോ മഹാ അപരാധമോ ചെയ്തപോലെയാണ് ഉമ്മയുടെ വീട്ടുകാരുടെ പെരുമാറ്റം

സാമൂഹ്യപ്രവര്‍ത്തനത്തിനായി ഇറങ്ങിയപ്പോള്‍ തന്നെ മോശക്കാരിയായി ചിത്രീകരിച്ചു. പതിനാല് വര്‍ഷമായി ഞാന്‍ കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ട്. കൊഞ്ചിച്ച്, ലാളിച്ചാണ് എന്നെ വളര്‍ത്തിയത്. എന്നിട്ടും വാപ്പയ്ക്ക് സമാനമായ ഒരാളില്‍ നിന്ന് ദുരനുഭവമുണ്ടായി. ഉമ്മയുടെ കുടുംബക്കാരനാണ്. ഇക്കാര്യം വീട്ടില്‍ പറഞ്ഞു. എന്നാല്‍ അങ്ങനെയൊന്നും പറയരുതെന്നും എല്ലാം എന്റെ തോന്നലാണെന്നുമായിരുന്നു എനിക്ക് കിട്ടിയ പ്രതികരണം. ഇതൊക്കെ എന്നെ ബാധിച്ചു. പ്രത്യേകിച്ച് അവരുടെ വീട്ടില്‍ നിന്നുള്ള ഇടപെടല്‍.
വിവാഹം കഴിഞ്ഞു. മകനായതിന് ശേഷം ഞാന്‍ അധികം എന്റെ വീട്ടില്‍ നിന്നിട്ടില്ല. സാമൂഹ്യപ്രവര്‍ത്തനത്തിനായി ഇറങ്ങിയപ്പോള്‍ മോശക്കാരിയായി ചിത്രീകരിച്ചു. പിന്നീട് എന്റെ ഉമ്മയുടെ രണ്ട് അനുജത്തിമാരും എന്നോട് സഹകരിക്കാതായി.
സ്വന്തം അനുജത്തിയുടെ വിവാഹം എന്നെ വിളിക്കാന്‍ പോലും ബന്ധുക്കളില്‍ ചിലര്‍ സമ്മതിച്ചില്ല. തങ്ങള്‍ ഈ വിവാഹത്തില്‍ സഹകരിക്കണമെങ്കില്‍ ഞാന്‍ ആ വിവാഹത്തില്‍ പങ്കെടുക്കരുതെന്ന് എന്റെ മൂത്തമാമ പറഞ്ഞത്രേ. ഉമ്മയ്ക്ക് അഭിപ്രായം പറയുന്നതിന് പരിമിതിയുണ്ട്. ഞാനെന്തോ കൊലപാതകമോ മഹാ അപരാധമോ ചെയ്തപോലെയാണ് ഉമ്മയുടെ വീട്ടുകാരുടെ പെരുമാറ്റം.' ദിയ സന വ്യക്തമാക്കി.
https://www.facebook.com/Malayalivartha