പാലക്കാട് ഷൊര്‍ണ്ണൂര്‍ കൈലിയാട് വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് ഷൊര്‍ണ്ണൂര്‍ കൈലിയാട് വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം കുംഭാരംകുന്ന് സ്വദേശി വലിയ പീടിയേക്കല്‍ ഹസന്‍ മുബാറക്ക് (64)ആണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയാണ് മാമ്പറ്റ പടിയിലെ വാടകവീട്ടിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ഷോര്‍ണൂര്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുവെന്ന് പൊലീസ് . ഇന്‍സുലിന്‍ ഉപയോഗിക്കുന്ന വ്യക്തിയാണിയാളെന്നും പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികതകളില്ലെന്നും ഷൊര്‍ണൂര്‍ പൊലീസ് .
"
https://www.facebook.com/Malayalivartha