തൃശൂര്‍ ലുലു മാള്‍ വിവാദത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് യൂസഫലി

തൃശൂരില്‍ ലുലു മാള്‍ പദ്ധതി വൈകാന്‍ കാരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടലാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി നേരത്തെ പറഞ്ഞിരുന്നു. ലുലു മാള്‍ പദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്ന് എം എ യൂസഫലി. പദ്ധതി യാഥാര്‍ത്ഥ്യമാകാത്തതില്‍ വിഷമമുണ്ടെന്നും എവിടെയും നിയമവ്യവസ്ഥയ്ക്ക് അനുസരിച്ച് മാത്രമേ ലുലു ഗ്രൂപ്പ് പ്രവര്‍ത്തിക്കുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ടെന്നും, പ്രശ്‌നത്തെ നിയമപരമായി നേരിടുമെന്നും യൂസഫലി വ്യക്തമാക്കി. കുവൈത്തില്‍ പുതിയ ലുലു സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂര്‍ നഗരത്തില്‍ ലുലു മാള്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ചിലരുടെ അനാവശ്യ ഇടപെടല്‍ കാരണം ഇത് വൈകുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ടര വര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കേണ്ടതായിരുന്നു. രാജ്യത്ത് ബിസിനസ് തുടങ്ങാന്‍ ഒരുപാട് പ്രതിസന്ധികളെ നേരിടണം. തൃശൂരില്‍ ലുലു മാള്‍ തുടങ്ങിയാല്‍ 3000 പേര്‍ക്കാണ് ജോലി കിട്ടുകയെന്നും അന്ന് യൂസഫലി പ്രതികരിക്കയുണ്ടായി.
സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം ടി എന്‍ മുകുന്ദനാണ് ലുലു മാളിനെതിരെ ഹര്‍ജി നല്‍കിയത്. പരാതി വ്യക്തിപരമാണെന്നും പാര്‍ട്ടിക്ക് പങ്കില്ലെന്നും വരന്തരപ്പിള്ളി സ്വദേശിയായ മുകുന്ദന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. താന്‍ പാര്‍ട്ടി അംഗമാണ്. നെല്‍വയല്‍ നികത്തുന്നതിനെതിരെയാണ് പരാതി നല്‍കിയത്. സമ്പന്നനും സാധാരണക്കാരനും ഒരേ നീതി വേണമെന്നാണ് മുകുന്ദന്‍ പറഞ്ഞത്. ഇന്ത്യന്‍ പൗരന്‍ എന്നുള്ള നിലയ്ക്കാണ് വിഷയത്തില്‍ ഇടപെട്ടതെന്നും മുകുന്ദന്‍ വിശദീകരിച്ചു.
https://www.facebook.com/Malayalivartha