ഡോ. ഷെര്‍ലി വാസുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

പ്രശസ്ത ഫോറന്‍സിക് വിദഗ്ധ ഡോ. ഷെര്‍ലി വാസുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ സങ്കീര്‍ണമായ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ ഷെര്‍ലി വാസുവിന് സാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ആദ്യ വനിതാ ഫോറന്‍സിക് സര്‍ജന്‍ എന്ന നിലയില്‍ ശ്രദ്ധേയയായ ഷെര്‍ലി വാസു എഴുതിയ 'പോസ്റ്റ്‌മോര്‍ട്ടം ടേബിള്‍' എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു ഡോക്ടര്‍ ഷേര്‍ളി വാസു മരണപ്പെട്ടത്. 68 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മുന്‍ മേധവിയായിരുന്നു. 2017ല്‍ കേരള സര്‍ക്കാരിന്റെ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha