എരുമപ്പെട്ടി ആദൂരില്‍ നബിദിന പരിപാടിയിലെ കോല്‍ക്കളിക്കിടയില്‍ 45 വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു....

എരുമപ്പെട്ടി ആദൂരില്‍ നബിദിന പരിപാടിയിലെ കോല്‍ക്കളിക്കിടയില്‍ 45 വയസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. ആദൂര്‍ ചുള്ളിയില്‍ ഗഫൂറാണ് മരിച്ചത്.
ഇന്നലെപുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം നടന്നത്. നബിദിന ആഘോഷ പരിപാടികളുടെ ഭാഗമായി ആദൂര്‍ മദ്രസയില്‍ നടന്ന കോല്‍ക്കളിയില്‍ കളിച്ച് കൊണ്ടിരിക്കുമ്പോള്‍ ഗഫൂര്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. നേരത്തെ പ്രവാസിയായിരുന്നു. നിലവില്‍ ആദൂരില്‍ പലചരക്ക് വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു. കബറടക്കം ഇന്നലെ വൈകിട്ട് 4 30ന് ആദൂര്‍ ജുമാ മസ്ജിദില്‍ വച്ച് നടന്നു.
https://www.facebook.com/Malayalivartha